April 20, 2024

മഴക്കാലം കൃഷിയിൽ മുഴുകാം

0
Img 20210607 Wa0036.jpg
മഴക്കാലം കൃഷിയിൽ മുഴുകാം
_അഖില ഷാജി

 ചീരയും തക്കാളിയും ഒഴികെ ഒട്ടുമിക്ക പച്ചക്കറി വിളകളും മഴക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് വെണ്ട. മഴക്കാല സമയങ്ങളിൽ വെണ്ടയ്ക്കു കേടുവളരെ കുറവായിരിക്കും മാത്രമല്ല നല്ല വിളവും ലഭിക്കുന്നതാണ്. ഉയർന്ന തടങ്ങളിലോ വാരങ്ങളിലോ വിത്തു പാകി മുളപ്പിക്കാവുന്നതാണ്. കൂടാതെ മുളക്, വഴുതന, ഇവയുടെ തൈകളും മഴക്കാലത്ത് കൃഷിക്കനുയോജ്യമാണ്.വെണ്ടകൃഷി മഴക്കാലത്ത് വളരെ നല്ലതാണ് കാരണം വെണ്ട കൃഷിയുടെ പ്രധാന ഭീക്ഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് വളരെ കുറവായിരിക്കും

        രണ്ടാമതായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം മുളകാണ് നമ്മുടെ വീടുകളിൽ ഒഴിവാക്കാനാവാത്ത പച്ചക്കറി വിളയാണ് മുളക്. പച്ചമുളകായും ഉണക്കിയുമെല്ലാം നാം ഉപയോഗിക്കുന്നുണ്ട്. ഏതു സമയത്തും മുളക് കൃഷി ചെയ്യാമെങ്കിലും മഴക്കാലം തീർത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടി നിൽക്കാതെ കൃഷി ചെയ്യാനായാൽ മുളക് നല്ല വിളവു നൽകും. നീരുറ്റിക്കുടിക്കുന്ന പ്രാണികളുടെ എണ്ണത്തിൽ കാണുന്ന കുറവാണ് ഇതിനു കാരണം. കാന്താരിയും മെയ്‌ മാസം കൃഷിക്ക് വളരെ അനുയോജ്യമാണ്. മൂന്നാമതായി കൃഷിക്ക് അനുയോജ്യം വഴുതനയാണ് മെയ്‌, ജൂൺ മാസമാണ് തൈകൾ പറിച്ചുനടാൻ ഉചിതം. നല്ല ഇനങ്ങൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം. പാവൽ, പടവലം കുമ്പളം, മത്തൻ എന്നിവ മഴക്കാല കൃഷിക്കുപറ്റിയ വെള്ളരി വർഗ്ഗമാണ്, പാവലിനും പടവലത്തിനും ചാണകം അടി വളമായി നൽകുന്നത് ഉത്തമമാണ്.
          പച്ചചീരയും കൃഷി ചെയ്യാൻ ഉൾപെടുത്താവുന്നതാണ്, കോവൽ തണ്ടുകളും നട്ടുകൊടുക്കാം. ജൈവജീവാണുകുമിൾ നാശിനിയുടെ ഉപയോഗം തുടക്കത്തിലെ ഉള്ള കൃഷിയിലെ രോഗ ബാധകളെ ഒഴിവാക്കാൻ സഹായിക്കുന്ന ഒന്നാണ്. അങ്ങനെ മഴക്കാലത്തും നമ്മുടെ തോട്ടങ്ങളിലും നമുക്കാവശ്യമായ നിത്യോപയോഗ പച്ചക്കറികൾ കൃഷി ചെയ്ത് വിളവെടുക്കാൻ നമുക്ക് സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news