സ്കൂള്‍ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്‌


Ad
സ്കൂള്‍ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്‌

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ്‌ സൂചികയില്‍ (പിജിഐ) കേരളം വീണ്ടും ഒന്നാമത്. 70 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന വിലയിരുത്തല്‍ സൂചികയില്‍ 901 പോയന്റ്‌ നേടിയാണ്‌ കേരളം രാജ്യത്ത് ഒന്നാമതെത്തിയത്‌. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടുമ്ബോള്‍ കേരളത്തിന്‌ 862 പോയന്റായിരുന്നു. കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്തത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയില്‍ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌.
പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകര്‍ഷകിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എപ്ലസ് നേടാന്‍ കേരളത്തിന്‌ തുണയായത്‌
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *