April 20, 2024

വര്‍ക്ക് ഫ്രം ഹോം; കണ്ണുകളെ സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

0
N287403204a97d6a66bf858665fa23e65407910d7073ed033a6523e8cc87c673bf80d3d2c5.jpg
രാജ്യം കൊറോണയെന്ന മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിന്നും കരകയറാനുളള പരിശ്രമത്തിലാണ്. ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങി. അത് കൊണ്ട് തന്നെ മിക്ക കമ്ബനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയിരിക്കുകയാണ്.
‘വര്‍ക്ക് ഫ്രം ഹോം’ എന്ന സമ്ബ്രദായം ആരംഭിച്ചതോടെ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കണ്ണുകളെയാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി തങ്ങളെ ബന്ധപ്പെട്ടവര്‍ നിരവധിയാണെന്നാണ് നേത്രരോഗവിദഗ്ദ്ധര്‍ അവകാശപ്പെടുന്നത്.
കംപ്യൂട്ടറിനോ മൊബൈല്‍ ഫോണിനോ മുന്നില്‍ ചിലവിടുന്ന സമയം ഗണ്യമായി കൂടിയതായും ഇതുമൂലം ‘കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായും നേത്രരോഗവിദഗ്ദ്ധര്‍ പറയുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീര്‍ഘകാല ഉപയോഗം കണ്ണില്‍ വരള്‍ച്ച, ചൊറിച്ചില്‍, ചുവപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കംപ്യൂട്ടറും മൊബെെലും ഉപയോഗിക്കുമ്ബോള്‍ നിശ്ചിത ഇടവേളകള്‍ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഗ്ലാസ് ധരിക്കുക ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണുകളെ സംരക്ഷിക്കാമെന്ന് നേത്രരോഗവിദഗ്ദ്ധനും ENTOD ഇന്റര്‍നാഷണലിന്റെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അനൂപ് രാജാധ്യാക്ഷ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *