April 26, 2024

പൃഥ്വിരാജിനെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ക്ലബ് ഹൗസില്‍ അനുകരിച്ചത് തെറ്റെന്ന് സൂരജ്, മറുപടിയുമായി പൃഥ്വി

0
N28802301424ec5824d129f584803cbf62c423e37fcae4323e67f224092b3c6167fdc3ffc7.jpg

ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ശബ്‍ദം അനുകരിച്ച്‌ ഒരാള്‍ ചര്‍ച്ച നടത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. താന്‍ ക്ലബ് ഹൗസില്‍ ഇല്ല. തന്റെ ശബ്‍ദം അനുകരിച്ച്‌ താനാണെന്ന് വരുത്തിതീര്‍ക്കുന്നത് കുറ്റകരമാണ് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് ഹൗസില്‍ ശബ്‍ദം അനുകരിച്ച്‌ ചര്‍ച്ച നടത്തിയ സൂരജ് ക്ഷമ ചോദിച്ച്‌ രംഗത്ത് എത്തുകയും പൃഥ്വിരാജ് അതിന് മറുപടി നല്‍കുകയും ചെയ്‍തിരിക്കുന്നു.

പ്രിയപ്പെട്ട് രാജുവേട്ടാ, ഞാന്‍ അങ്ങയുടെ കടുത്ത ആരാധകന്‍ ആണ്. ക്ലബ് ഹൗസില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നുള്ളത് സത്യം തന്നെ ആണ്. പക്ഷേ അതില്‍ പേരും, യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് തുടങ്ങി കഴിഞ്ഞപ്പോള്‍ ആണ്.അങ്ങ് ചെയ്‍ത സിനിയിലെ ഡയലോഗ് പഠിച്ച്‌ അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ച്‌ ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റര്‍ടെയ്‍ന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് പുറമേ, അങ്ങയുടെ പേര് ഉപയോഗിച്ച യാതൊരു കാര്യങ്ങളിലും ഞാന്‍ പങ്കുചേര്‍ന്നിട്ടില്ല. ജൂണ്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റേഴ്‍സ് ഉദ്ദേശിച്ചിരുന്നത്. അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ, അത് ഇത്രയും കൂടുതല്‍ പ്രശ്‍നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല. ആരെയും പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്‍തതൊന്നും. ചെയ്‍തതിന്റെ ഗൗരവം മനസിലാവുന്നു. അതുകൊണ്ടുതന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്‍തു. ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‍നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പേര് മാറ്റാന്‍ സാധിക്കില്ല എന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്ലബ് ഹൗസ് ബയോയില്‍ കൊടുത്തിട്ടുണ്ട്, എന്റെ ഐഡന്റിറ്റി. അതിന്റെ ഇന്‍സ്റ്റാഗ്രാമും. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ച കുറച്ച്‌ ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കുറച്ച്‌ നേരം മുമ്ബ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു. എന്നാല്‍ ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ ശകാരിക്കുന്നു. പക്ഷേ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്‍തത് തെറ്റ് തന്നെ ആണ്. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ച്‌ സംസാരിച്ചതും തെറ്റ് തന്നെ. നല്ല ബോധ്യമുണ്ട്. ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും രാജുവേട്ടനോടും ഞാന്‍ ക്ഷമ അറിയിക്കുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്. ഒരു തെറ്റാണെന്ന് നിങ്ങള്‍ സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *