ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി


Ad

ഇന്ത്യയില്‍ കൊറോണ വൈറസിന്‍റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് പുതിയ വകഭേദം. അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെത്തി.

രാജ്യത്തെ പുതുക്കിയ വാക്സീന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്സീന്‍ മുന്‍ഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ചെറിയ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സീന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കും. പാവപ്പെട്ടവരെ സഹായിക്കാന്‍ ഇ വൗച്ചറും പരിഗണനയിലുണ്ട്. സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്കാണ് ഇത് നല്‍കുക

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *