നാളെ മുതൽ കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ ആരംഭിക്കും


Ad
നാളെ മുതൽ കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ ആരംഭിക്കും

 ലോക്ഡൗണിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ  കെഎസ്ആർടിസി പരിമിതമായ രീതിയിൽ ദീർഘദൂര സർവ്വീസുകൾ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ​ഓർഡിനറി, ബോണ്ട് തുടങ്ങിയ സർവ്വീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല. യാത്രാക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര ചെയ്യാവൂ. ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ.
സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *