മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി വയനാട് പാക്കേജ് നടപ്പിലാക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ


Ad
മുഖ്യമന്ത്രി പ്രഖ്യാപിച്ച 7000 കോടി വയനാട് പാക്കേജ് നടപ്പിലാക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ 

തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ  ജില്ലയിലെ കൽപ്പറ്റയിൽ പ്രഖ്യാപിച്ച 7000 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കണമെന്ന് ഐ സി ബാലകൃഷ്ണൻ നിയമസഭയിൽ ആവശ്യപ്പെട്ടു. എൽഡിഎഫ് രണ്ട് ഗവൺമെന്റുകളും ബജറ്റിൽ വയനാട് ജില്ലയിലെ അവഗണിക്കുകയാണ്. പുതിയ പ്രഖ്യാപനങ്ങളില്ലെന്ന് മാത്രമല്ല പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കിയിട്ടുമില്ല. ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പഠന വീടുകൾ ശോചനാവസ്ഥയിലാണ്, ടിവി ഇൻറർനെറ്റ് മുതലായ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്, കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്. അവരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ടൂറിസം മേഖല ഉൾപ്പെടെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന യാതൊരുവിധ പദ്ധതികളും ബജറ്റിൽ ഇടം നേടിയില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികൾ വയനാട് ഉൾപ്പെടെ, കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ആരംഭിക്കാനോ ആരംഭിച്ചത് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ലെന്നും ബഡ്ജറ്റ് ചർച്ചയിൽ ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *