July 16, 2026

റോഡരികിൽ ഭീഷണിയുയർത്തുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റി

0
IMG-20210609-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
റോഡരികിൽ ഭീഷണിയുയർത്തുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റി
റോഡരികിൽ ഭീഷണിയുയർത്തുന്ന മരങ്ങളുടെ ശിഖിരങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. മാനന്തവാടി കാട്ടിക്കുളം ബാവലി റോഡിലെ വയനാട് വന്യജീവി സങ്കേതത്തിൻ്റെ പരിധിയിലെ തോൽപ്പെട്ടി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ പരിധിയിലെ ബാവലി സെക്ഷനിലെ രണ്ടാം ഗേറ്റ് മുതൽ ബാവലി വരെയുള്ള ഭാഗത്ത് റോഡിലേക്ക് വളർന്ന് യാത്രയ്ക്ക് ഭീഷണിയുർത്തുന്ന മരങ്ങളുടെ ശിഖിരങ്ങളാണ് വനം വകുപ്പ് മുറിച്ച് മാറ്റുന്നത്. നിരവധി ഉണങ്ങിയതേക്ക് മരങ്ങളുടെ ഉൾപ്പെടെ ശിഖിരങ്ങൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയുർത്തി നിൽക്കുന്നതാണ് വനം വകുപ്പ് സ്വന്തം നിലയിൽ മുറിച്ച് മാറ്റി സുഖ യാത്രക്ക് പാതയെരുക്കുന്നത്. ആന, കടുവ, ഉൾപ്പെടെയുള്ള വന്യജീവികളുടെ കുടുതലുള്ള പ്രദേശമാണിത്. അന്തർ സംസ്ഥാന പാതയാതിനാൽ വാഹനങ്ങളും എറെയാണ്. വനത്തിനുള്ളിൽ മരം വീണ് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് കാലവർഷമെത്തുന്നതിന് മുമ്പ് തന്നെ റോഡിന് ഭീഷണിയർത്തിയ മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ച് മാറ്റുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *