പുഴ ഗതിമാറി: തീരം ഇടിയുന്നത് ഒരപ്പ് റോഡിന് ഭീഷണിയാകുന്നു


Ad
പുഴ ഗതിമാറി: തീരം ഇടിയുന്നത് ഒരപ്പ് റോഡിന് ഭീഷണിയാകുന്നു

മാനന്തവാടി: പുഴയുടെ തീരം ഇടിഞ്ഞ് പുഴ ഗതിമാറി ഒഴുകുന്നത് എടവക
പഞ്ചായത്തിലെ ഒരപ്പ് റോഡിന് ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ പ്രളയകാലത്താണ്
ഒരപ്പ് പാലത്തിന് സമീപം പുഴയുടെ തീരം ഇടിഞ്ഞ് പുഴ ഗതി മാറി ഒഴുകിത്തുടങ്ങിയത്. ഈ വർഷം ഏതാനും മഴ ലഭിച്ചപ്പോൾ തന്നെ ഇവിടെ വീണ്ടും
മണ്ണിടിഞ്ഞ് തുടങ്ങി. പുഴത്തീരം ഇടിയുന്നത് സമീപത്തെ വൈദ്യുതി ലൈനിനും
ഭീഷണിയാകന്നുണ്ട്. എച്ച് ടി ലൈൻ കടന്ന് പോകുന്ന വൈദ്യുതി പോസ്റ്റും
ഇടിഞ്ഞ് വീഴുന്ന പുഴയോരത്തുണ്ട്. ഇത് അപകടങ്ങൾക്ക് ഇടയാക്കിയേക്കും. കല്ലോടി–ഒരപ്പ് റോഡിന്റെ നിലനിൽപ് തന്നെ ഇല്ലാതാകും വിധം റോഡരികിൽ വിള്ളൽ
വീണ് തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്. അടിയന്തിര നടപടികൾ
ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉയരുന്നത്. ഇതിൻറെ തുടർച്ചയായൊന്നൊണം ഇപ്പോഴും തീരം ഇടിഞ്ഞ് കൊണ്ടിരിക്കുന്നതാണ്
നിരവധി വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുന്ന കല്ലോടി–ഒരപ്പ് റോഡിനും
ഭീഷണിയായി മാറികൊണ്ടിരിക്കുന്നത്.  അടിയന്തിര നടപടികൾ ഉണ്ടാവണമെന്നാണ്
ആവശ്യം ഉയരുന്നത്. സർക്കാർ തലത്തിൽ സത്വര പരിഹാരമുണ്ടായില്ലെങ്കിൽ
പഞ്ചായത്തിൽ വർഷങ്ങളായി ഉപയോഗിച്ച് പോന്നിരുന്ന ഒരു റോഡ് ഇല്ലാതാകുന്നതാേടൊപ്പം ജനങ്ങളുടെ ജീവനും ഭീഷണിയായി മാറും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *