April 20, 2024

തുടിയിൽ ‘നിന്ന് ഫാ.ബേബി ചാലിൽ പടിയിറങ്ങുന്നു.

0
Img 20210610 Wa0043.jpg
'തുടിയിൽ 'നിന്ന് ഫാ.ബേബി ചാലിൽ പടിയിറങ്ങുന്നു.
എഴുത്ത്. പ്രിയ സദൻ
പനമരം:ഗോത്ര ജനതയുടെ പുരോഗമനത്തിനായി വയനാട്ടിൽ സ്ഥാപിതമായ ആദിവാസി നാട്ടറിവ് ഗവേഷണ കേന്ദ്രമായ തുടി എന്ന സ്ഥാപനത്തിൻ്റെ അമരക്കാരൻ ഫാ. ബേബി ചാലിൽ ഇന്ന് പടിയിറങ്ങുന്നു. ആദിവാസി വിഭാഗത്തിൻ്റെ ഉന്നമനത്തിനായി കാൽ നൂറ്റാണ്ടായി ഫാ. ബേബി ജീവിതം മാറ്റിവെക്കുകയായിരുന്നു. ഇടുക്കി സ്വദേശിയാണ് ഫാ.ബേബി.
 ഉത്തരേന്ത്യയിലെ ആദ്യത്തെ ആദിവാസി നാട്ടറിവ്  ഗവേഷണ പഠന കേന്ദ്രമാണ്‘തുടി’ . ഡയറക്ടറും സാമൂഹികപ്രവര്‍ത്തകനുമായ അദ്ദേഹം രണ്ട് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് തിരുവനന്തപുരം ആസ്ഥാനമായ ഐക്കഫി​ൻറ ഡയറക്ടർ പദവിയിലേക്ക് മാറി തൻ്റെ ഇഷ്ട ജില്ലയായ വയനാട് വിടുന്നത്​. കോവിഡ്  പശ്ചാതലത്തില്‍  ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഇന്ന്​ തുടിയുടെ പടിയിറക്കം. 
സാംസ്​കാരിക വൈവിധ്യങ്ങളുടെ കലവറയായ വയനാടി​െൻറ പ്രകൃതിയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്​. എന്നാൽ ആദിവാസിവിരുദ്ധ മനോഭാവം ഇന്നും പൊതുജനങ്ങൾക്കിടയിലുണ്ടെന്ന്​  അദ്ദേഹം പറയുന്നു. ആദിവാസികൾ വികസനത്തി​െൻറ ഇരകളാണ്​. ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനപ്പുറം ആദിവാസികളെ വിഭവങ്ങളുടെ അധികാരികളാക്കുകയും പെസ, വനാവകാശനിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് അവരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരമെന്ന്​ അദ്ദേഹം പറഞ്ഞു. തുടിയുടെ ​പ്രവർത്തനം പുതിയ നേതൃത്വത്തിലൂടെ കൂടുതൽ ശക്​തമായി മ​ുന്നോട്ടുപോവും. തുടിയിൽ അടുത്ത വർഷത്തോടെ ‘എത്​നോ​േഫാക്​’ മ്യൂസിയം യാഥാർഥ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
 1996ല്‍ ഫാ. ജോര്‍ജ്  തേനാടിക്കുളത്തി​െൻറ നേതൃത്വത്തില്‍ കേരള ജസ്യൂട്ട് സൊസൈറ്റി കമ്പളക്കാട് ഏച്ചോം ആസ്ഥാനമായാണ് തുടി ആരംഭിച്ചത്. ആദിവാസി കുട്ടികള്‍ക്ക് അവരുടെ തനത് ശൈലിയിലും ഭാഷയിലും സ്വന്തം സംസ്‌കാരം നിലനിര്‍ത്തി സർവതോന്മുഖമായ  വിദ്യാഭ്യാസം നല്‍കുകയെന്നതായിരുന്നു തുടിയുടെ ലക്ഷ്യം. ഏച്ചോം സർവോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആരംഭിച്ചു. തുടിക്കൂട്ടം പാഠശാല, കുറിഞ്ഞി പൂക്കള്‍ നേഴ്‌സറി, ശനിയാഴ്ചക്കൂട്ടം, കേണി റിസര്‍ച്ച് ലൈബ്രറി, ജൈവകൃഷിക്കായി പണി കൂട്ടം, പാരമ്പര്യ വസ്തുവകകളുടെ സൂക്ഷിപ്പിനായി മ്യൂസിയം തുടങ്ങിയവയെല്ലാം അടങ്ങിയതാണ് തുടി.  ‘അറിവുട’ ട്രൈബല്‍ ബോര്‍ഡി​െൻറയും ഡയറക്ടറായ ഫാ. ബേബി ചാലില്‍ ഇടുക്കി അടിമാലി പനകൂട്ടി ഗ്രാമത്തിലെ ചാലില്‍ ദേവസ്യയുടെയും പരേതയായ മറിയാമ്മയുടെയും മകനാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *