March 29, 2024

കോവിഡ് വകഭേദങ്ങള്‍ക്കെതിരെയും കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം

0
Download 1.jpeg
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തല്‍. കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന്‍ ഫലപ്രദമെന്നാണ് കണ്ടെത്തിയത്.ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ഡെല്‍റ്റയെന്ന്​ അറിയപ്പെടുന്നത്​. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ്​ വകഭേദമാണ്​ ബീറ്റ. അതിവേഗത്തില്‍ പടരുന്ന വകഭേദമായ​ ഡെല്‍റ്റയാണ്​ ഇന്ത്യയില്‍ കോവിഡ്​ രണ്ടാം തരംഗത്തിന്​ കാരണമായതെന്നാണ്​ വിലയിരുത്തല്‍.
പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടിലാണ്​ പഠനം നടത്തിയത്​. കോവിഡ്​ മുക്​തി നേടിയ 20 പേരെയും കോവാക്സിന്റെ രണ്ടാം ഡോസ്​ സ്വീകരിച്ച 17 പേരെയും പഠനവിധേയമാക്കിയാണ്​ ഇത്തരമൊരു നിഗമനത്തി​ലേക്ക്​ പൂണെയിലെ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ട്​ എത്തിയത്​.
നേരത്തെ കോവിഷീല്‍ഡാണ്​ കോവിഡിനെതിരെ കൂടുതല്‍ ആന്‍റിബോഡി ഉല്‍പാദിപ്പിക്കുന്നതെന്ന്​ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *