നെല്ലിയമ്പം ഇരട്ടക്കാെല ; അക്രമകാരികൾ പ്രഫണൽ സംഘമെന്ന് നിഗമനം ലക്ഷ്യം പോലീസിനെ കുഴക്കുന്നു


Ad
നെല്ലിയമ്പം ഇരട്ടക്കാെല ; അക്രമകാരികൾ പ്രഫണൽ സംഘമെന്ന് നിഗമനം

ലക്ഷ്യം പോലീസിനെ കുഴക്കുന്നു,
രണ്ട് വർഷം മുമ്പും നെല്ലിയമ്പത്ത് സമാന ആക്രമണം
പ്രിയ സദൻ
കൽപ്പറ്റ: നാടിനെ ഞെട്ടിച്ച പനമരം നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതം. മുഖംമൂടിയ
ണിഞ്ഞ രണ്ടംഗ സംഘം ആണ് ആക്രമണം നടത്തിയതെന്നാണ് പത്മാവതിയുടെ മാെഴി. ഒറ്റപ്പെട്ട സ്ഥലത്ത് ഇരു നില വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. നേരത്തേ മുകൾ നിലയിൽ കയറി കൂടിയ സംഘം ഇരുവരെയും ആക്രമിച്ചെന്നാണ് സൂചന. ബഹളം കേട്ട് ബന്ധു കൂടിയായ വയനാട് വിജിലൻസിലെ പോലീസുകാരൻ അജിത്തും മറ്റൊരു അയൽവാസിയും എത്തിയപ്പോൾ കേശവൻ ഹാളിൽ കുത്തേറ്റ് നിലത്ത് കിടക്കുകയും ഭാര്യ പത്മാവതി കുത്തേറ്റ് ചാരി നിന്ന നിലയിലുമായിരുന്നു. കേശവൻ മാസ്റ്ററുടെ കഴുത്തിനും വയറിനും പത്മാവതിയുടെ നെഞ്ചിലും കുത്തേറ്റിരുന്നു. 
അതേസമയം ദമ്പതികളെ കൊലപ്പെടുത്തിയതിന്റെ കാരണം തേടി പോലീസ് ഉഴലുകയാണ്. കൊലപാതികളെന്നു സംശയിക്കുന്ന രണ്ടംഗ സംഘം നേരത്തെ ഈ വീട്ടില്‍ എത്തിയതും മുഖം മൂടി ധരിച്ചാണ് കൊല നടത്തിയത് എന്നതുമെല്ലാം കൊലപാതകം ആസൂത്രിതവും പ്രെഫഷണല്‍ സംഘവുമാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നു. കൊല്ലപ്പെട്ട പത്മാവതിയുടെ സ്വര്‍ണ്ണം അപഹരിക്കപ്പെടാത്തതും മോഷണ ശ്രമമല്ലെന്നുള്ള സൂചന നല്‍കുന്നു. രണ്ടുവർഷം മുൻപ് കാെല്ലപ്പെട്ട കേശവൻ മാസ്റ്ററുടെ വീടിനു 500 മീറ്റർ അകലെ താമസിക്കുന്ന ജോൺസൺ മുണ്ടത്താനത്തിനു നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. മാരക ആയുധങ്ങൾ ഉപയോഗിച്ച് വധ ശ്രമം നടത്തി. ഭാഗ്യവശാൽ ജീവൻ തിരിച്ചുകിട്ടി. എന്നാൽ ഇന്ന് വരെ ആ കേസിൽ തുമ്പുണ്ടാക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *