കാറിൻ്റെ ചില്ല് തകർത്ത വെടിവെപ്പ്; പ്രതികളെ പിടികൂടാനാവാതെ പോലിസ് .


Ad
കാറിൻ്റെ ചില്ല് തകർത്ത വെടിവെപ്പ്;
പ്രതികളെ പിടികൂടാനാവാതെ പോലിസ് .
അന്വേഷണം മന്ദഗതിയിൽ
കള്ള തോക്ക് ഉപയോഗിച്ചുള്ള നായാട്ട് വ്യാപകം
 രാഷ്ട്രിയ സമ്മർദ്ദം കേസിനെ സ്വാധീനിക്കുന്നുവെന്ന് സൂചന.

വെള്ളമുണ്ട: വാരാമ്പറ്റയിൽ പാതിരാത്രിയിൽ ലക്ഷ്വറി കാറിന് വെടിയേറ്റ് ചില്ല് തകർന്ന സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് ആക്ഷേപം. വാരാമ്പറ്റിയ ലെ സഹോദരി വീട്ടിലെത്തിയ പുതുശേരിക്കടവിലെ പ്രവാസി വ്യവസായി എം.റ ഷിദിൻ്റെ കാറാണ് വെടിവെപ്പിൽ തകർന്നത്. അരിക് ഗ്ലാസും മുൻവശത്തെ ഗ്ലാസും തകർന്നു. കാറിനകത്ത് നിന്ന് വെടിയുണ്ട ലഭിച്ചത് വെളളമുണ്ട പോലീസിന് കൈമാറി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടുമൃഗങ്ങളെ വേട്ടയാടിയപ്പോൾ ഉന്നം തെറ്റിയാണ് കാറിന് കൊണ്ടതെന്ന് പോലിസ് പറയുന്നത്. കള്ള തോക്ക് ഉപയോഗിച്ചാവും വേട്ട നടന്നിട്ടുണ്ടാവുക.എന്നാൽ പ്രദേശത്തെ വനമേഖലയിലെ മാവോ വാദി സാനിധ്യവും തള്ളികളയാനാവില്ല. കാറിനുള്ളിൽ നിന്നും ലഭിച്ച വെടിയുണ്ട ചെറിയൊരു ഇയ്യക്കട്ടയെന്ന് നിസാരവൽക്കരിക്കുകയാണത്രെ. മലനിരകൾ ഉൾപ്പെടുന്ന ഇവിടെ നായാട്ടും വാറ്റും നടക്കുന്നുണ്ടന്ന് നാട്ടുകാർ പറയുന്നു. കാട്ടിൽ പടക്കം പൊട്ടിച്ച് പന്നി ,കാട്ടുപൂച്ച, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങളെ നാട്ടിലേക്ക് പേടിപ്പിച്ചിറക്കി നായാടുന്ന സംഘങ്ങൾ ഉണ്ടന്നും പറയപ്പെടുന്നു. സംഭവത്തിൻ്റെ യഥാർത്ഥ ചിത്രം പോലീസിന് അറിയാമെന്നും ചില രാഷ്ട്രിയ സമ്മർദ്ദം കേസിനെ സ്വാധീനിക്കുന്നുണ്ടന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിനെതിരെ ഉന്നത പോലിസ് അധികാരികൾക്കും വകുപ്പ് മന്ത്രിക്കും പരാതി കൊടുക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *