April 19, 2024

വയനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി; പ്രതിഷേധ കാമ്പയിനുമായി യൂത്ത് ലീഗ്

0
Img 20210612 Wa0047.jpg
വയനാട് പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങി;  പ്രതിഷേധ കാമ്പയിനുമായി യൂത്ത് ലീഗ്

കാവുംമന്ദം: തിരഞ്ഞെടുപ്പിന് മുമ്പ് വയനാട് ജില്ലയിലെത്തിയ മുഖ്യമന്ത്രി വയനാട് ജില്ലയ്ക്ക് 7000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ ജില്ലയെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് 7000 പ്രതിഷേധ ഇ മെയില്‍ അയക്കുകയാണ്. കാമ്പയിന്‍റെ തരിയോട് പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി നിര്‍വ്വഹിച്ചു. എം പി ഹഫീസലി, പി സഹീറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാന പ്രകാരം നടക്കുന്ന ഇ മെയില്‍ അയക്കല്‍ കാമ്പയിന്‍ മൂന്ന് ദിവസങ്ങളിലായി നിയോജകമണ്ഡലത്തിലെ മുഴുവന്‍ ശാഖകളിലും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news