July 16, 2026

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ ഗേറ്റ്‌സ്, 269000 ഏക്കറില്‍ ഉരുളക്കിഴങ്ങും കാരറ്റും

0
n2893520920c2b928d552654172c21c73f7ef5408a15e11be9aaccea1070a9c87e12aec443.jpg
By ന്യൂസ് വയനാട് ബ്യൂറോ

മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമാണ് ബില്‍ ഗേറ്റ്‌സ്. എന്നാല്‍, അദ്ദേഹമാണ് അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനെന്ന് അധികം പേര്‍ക്കും അറിവില്ല. 18 അമേരിക്കന്‍ സംസ്ഥാനങ്ങളിലായി 269,000 ഏക്കറിലധികം കൃഷിസ്ഥലം ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഗേറ്റ്‌സും സ്വന്തമാക്കി കഴിഞ്ഞു.

ലാന്‍ഡ് റിപ്പോര്‍ട്ടും എന്‍ബിസി റിപ്പോര്‍ട്ടും അനുസരിച്ച്‌ ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗേറ്റ്‌സിന് കൃഷിസ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമിയാണ് ഗേറ്റ്‌സിനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെ അവര്‍ സോയാബീന്‍, ധാന്യം, പരുത്തി, അരി എന്നിവയും നെബ്രാസ്‌കയില്‍ 20,000 ഏക്കറിലും ഇതു വളര്‍ത്തുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *