November 8, 2026

യഥാര്‍ത്ഥ കൊവിഡ് മരണ നിരക്ക് ആരോഗ്യമന്ത്രാലയം പുറത്തു വിടുന്നത് തന്നെ; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

0
n289517906f4dd899d09f9debed8f8b8f4662c93e7deae18a961db46eef3e945946bcd2f69.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ദില്ലി: രാജ്യത്തെ യഥാര്‍ത്ഥ കൊവിഡ് മരണ നിരക്ക് ആരോ​ഗ്യമന്ത്രാലയം പുറത്തു വിടുന്നതിനേക്കാള്‍ കൂടുതലാണ്‌ എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ യഥാര്‍ത്ഥ കൊവിഡ് മരണ കണക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി ആണ് എന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണം പുറത്തു വിട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയാനുള്ള ഐ സി എം അറിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് രാജ്യത്ത് മരണം രേഖപ്പെടുത്തുന്നത്‌. റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടങ്ങളോട് മരണ കണക്കുകള്‍ കൃത്യമായി പരിശോധിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *