വിദ്യാർഥികൾക്കും അധ്യാപകർക്കും സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കണം; എം എസ് എഫ്


Ad
വിദ്യാർഥികൾക്കും അധ്യാപകർക്കും സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കണം; എം എസ് എഫ്

കൽപ്പറ്റ: കോവിഡ് മഹാമാരി ലോകത്തെ പിടിമുറുക്കിയ സാഹചര്യത്തിൽ എല്ലാ മേഖലയെയും പോലെ തന്നെ വിദ്യാഭ്യാസ മേഖലയും ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓൺലൈൻ ക്ലാസ് കൊണ്ട് വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് കഴിയില്ല. മാത്രവുമല്ല നിലവാരത്തിൽ നമ്മൾ നേടിയ പുരോഗതി നഷ്ടപ്പെട്ടുകയും ചെയ്യും. സ്കൂളും കോളേജുകളുമടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കണം. അതിന് മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളും കോളേജും കേന്ദ്രീകരിച്ച് വാക്സിൻ നൽകണമെന്ന് എം എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, അവസര സമത്വം തുടങ്ങിയ  സങ്കല്പങ്ങൾ ഉൾക്കൊള്ളേണ്ട ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. എന്നാൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾ കേൾക്കുന്നതിനുവേണ്ട അടിസ്ഥാനസൗകര്യം ഇപ്പോഴും ഒരുങ്ങിയിട്ടില്ല. വലിയ വിഭാഗം വിദ്യാർത്ഥികൾ ഇപ്പോഴും ടെലിവിഷനോ മുതിർന്ന വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സ്മാർട്ട് ഫോണോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ നേടുന്നതിനുവേണ്ടി ജനാധിപത്യ ബോധമുള്ള ഒരു യുവതലമുറയെ നാളെ സൃഷ്ടിച്ചെടുക്കുന്നത് വേണ്ടിയും എത്രയും പെട്ടെന്ന് ഓഫ് ക്ലാസ് മുറികൾ മാറ്റേണ്ടതുണ്ട്. എല്ലാ  കോഴ്സുകളിലും വിദ്യാർഥികൾ പ്രതിസന്ധി നേരിടുകയാണ്. എല്ലാ കോഴ്സുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് ,ഇതിനുള്ള പരിഹാരം വിദ്യാഭ്യാസം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക എന്നുള്ളതാണ്
അതിനുവേണ്ടി നൂറുശതമാനം  വിദ്യാർത്ഥികളെയും അധ്യാപകരെയും വാക്സിനേറ്റ് ചെയ്യണമെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *