മാനന്തവാടി നഗരസഭാ സമൂഹ അടുക്കളയിൽ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വിൻസെൻ്റ് ഗിരി നിവാസികൾ


Ad
മാനന്തവാടി നഗരസഭാ

സമൂഹ അടുക്കളയിൽ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി വിൻസെൻ്റ് ഗിരി നിവാസികൾ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി
മാനന്തവാടി മുനിസിപ്പാലിറ്റി എട്ടാം ഡിവിഷൻ നിവാസികൾ വിഭവങ്ങൾ ശേഖരിച്ച് മാനന്തവാടി സമൂഹ അടുക്കളയിൽ ഏല്പിച്ചു.
കോവിഡ് ഡി.സി.സിയിൽ കഴിയുന്ന രോഗികൾക്കും, മാനന്തവാടി ടൗണിലും, പരിസരങ്ങളിലും കഴിയുന്ന നിർദ്ദനർക്കും, ഇതര സംസ്ഥാന തൊഴിലാളികൾക്കും, ഭക്ഷണം ഒരുക്കുന്നതിന് ആവശ്യമായ
പച്ചക്കറികൾ, അരി, എന്നിവ 
അടങ്ങുന്ന വിഭവങ്ങൾ ഡിവിഷനിൽ നിന്നും എം.ബി.മുജീബ്, നിസാം ചില്ലു, സ്വപ്ന ബിജു, സെറീന സലീം, 
വിശ്വ പ്രകാശ്, സലീം കിളിയത്തിൽ, ഇല്യാസ്, സാബു തോമസ് എന്നിവർ ചേർന്നാണ് ശേഖരിച്ചത്. മുനിസിപ്പൽ വൈസ്
 ചെയർ ചെയർമാൻ പി.വി.എസ് മൂസ്സ മുനിസിപ്പൽ കൗൺസിലർ പി.എം.ബെന്നിയിൽ നിന്നും, വിഭവങ്ങൾ ഏറ്റ്വാങ്ങി. വി.യു.ജോയി, ഡെന്നിസൺ കണിയാരം, ഹുസൈൻ കുഴിനിലം, റഷീദ് നീലാംബരി, മുനീർ കണിയാരം എന്നിവർ സംബന്ധിച്ചു. വിൻസെൻ്റ്ഗിരി നിവാസികൾ തന്നെ സമൂഹ അടുക്കളയിൽ നിന്നും പായസം അടക്കമുള്ള വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *