ചെളിക്കുളമായി പാണ്ടങ്കോട് – പനക്കാക്കുനി റോഡ്; ഫണ്ട് കാര്യക്ഷമമായി ഉപയോഗിച്ചില്ലെന്ന് പരാതി


Ad
ചെളിക്കുളമായി പാണ്ടങ്കോട് – പനക്കാക്കുനി റോഡ്; ഫണ്ട് കാര്യക്ഷമമായി ഉപയോഗിച്ചില്ലെന്ന് പരാതി

പടിഞ്ഞാറത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാണ്ടങ്കോട് – പനക്കാക്കുനി റോഡ് ചെളിക്കുളമായി കാല്‍‌നട പോലും ദുസ്സഹമായ അവസ്ഥയിൽ. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കെട്ടി നിന്ന് ചളിക്കുളമാവുന്ന റോഡ് ഇപ്പോഴത്തെ കനത്തമഴയില്‍ പാടെ തകർന്ന അവസ്ഥയിലാണുള്ളത്. മുന്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ എൻ ആർ ഇ ജി എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഇത്തവണത്തെ ടെണ്ടറിൽ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാനോ, ഫണ്ട് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനോ വാര്‍ഡ് മെമ്പര്‍ ശ്രദ്ധിക്കാത്തത് കൊണ്ട് ഫണ്ട് വിനിയോഗത്തില്‍ വീഴ്ചയ്ക്ക് കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതിനോട് ബന്ധപ്പെട്ട് വകയിരുത്തിയ ഫണ്ടുകള്‍ പഞ്ചായത്തിന്റെ പലഭാഗത്തും വിനിയോഗിച്ച് പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ഈ റോഡിന് വകയിരുത്തിയ ഫണ്ട് മാത്രം എന്ത് കൊണ്ട് കാര്യക്ഷമമായി ഉപയോഗിച്ചില്ല എന്നത് നാട്ടുകാര്‍ക്ക് വ്യക്തമാക്കി കൊടുക്കുവാന്‍ രണ്ടാം വാര്‍ഡ് മെമ്പര്‍ ബാധ്യസ്ഥനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *