ജുനൈദ് കൈപ്പാണി കേരള സ്റ്റാന്റിംഗ് കമ്മിറ്റി ചേമ്പർ ജനറൽ സെക്രട്ടറി


Ad
ജുനൈദ് കൈപ്പാണി കേരള സ്റ്റാന്റിംഗ് കമ്മിറ്റി ചേമ്പർ ജനറൽ സെക്രട്ടറി
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ജുനൈദ് കൈപ്പാണിയെ കേരള ചേമ്പർ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസ് (കെ.സി.ഡി.പി.എസ്.സി) സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കേരളത്തിലെ പതിനാല് ജില്ലകളിലേയും ചെയർ പേഴ്സൺസ്മാരുടെ ഓൺലൈൻ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരളത്തിന്റെ സമഗ്രവും സമ്പൂർണവുമായ പുരോഗതിയിൽ പങ്കാളിയാവുന്നതോടൊപ്പം അംഗങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ ശ്രമിക്കുമെന്ന് നിയുക്ത സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *