അധ്യാപനത്തിൽ തുടങ്ങി കൃഷി വരെ


Ad
അധ്യാപനത്തിൽ തുടങ്ങി കൃഷി വരെ 

അങ്കിത വേണുഗോപാൽ
ഇത് പുരുഷോത്തമൻ മാഷ് വയസ്സ് 69. അധ്യാപക ജീവിതം വിട്ടിട്ട് 13 വർഷം കഴിഞ്ഞു. നല്ല അധ്യാപകനായും കൃഷിക്കാരനായും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഈ റിട്ട.അധ്യാപകന് വായനാ ദിനത്തിൽ പറയാൻ ധാരാളം കാര്യങ്ങളുണ്ട്. വായനദിനം ഒരു ഓർമ്മപ്പെടുത്തലാണ്. വായിക്കുന്നവർക്ക് തികച്ചും സന്തോഷം നൽകുന്ന ഒരു ദിവസം. വായിക്കാത്തവർക്ക് തികച്ചും ഒരു ഓർമ്മപ്പെടുത്തലിന്റെയും. കോവിഡ് മഹാമാരിയുടെ ഈ വേദന നിറഞ്ഞ സാഹചര്യത്തിലും വായനാദിനം ആഘോഷിക്കുകയാണ് വിവിധ സ്കൂളുകളിൽ അധ്യാപകരും  കുട്ടികളും. ഇത്തവണത്തെ വായനാദിന ആഘോഷത്തിന് ഒരു പ്രത്യേകത കൂടെയുണ്ട് ഓൺലൈനായാണ് വിവിധ വിദ്യാലയങ്ങൾ ഇത്തവണ വായനവാരം ആചരിക്കുന്നത്.
പുരുഷോത്തമൻ മാഷിന് ഈ ദിവസം പലതിന്റെയും ഓർമ്മപ്പെടുത്തലാണ്. 34 വർഷം നീണ്ടുനിന്ന തന്റെ അധ്യാപക ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വേദന അനുഭവിച്ചത് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ വിശപ്പിന്റെ മുന്നിലാണ്. താൻ തോറ്റു പോയതും നിസ്സഹായരായ ആ കുട്ടികളുടെ മുന്നിൽ തന്നെ. തങ്ങളുടെ വിശപ്പടക്കാൻ എന്നും സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ ഇന്നും അദ്ദേഹതിൻറെ വാക്കുകളിൽ ഉണ്ട് മായാത്ത ഓർമയായി. ഉച്ചയ്ക്ക് കിട്ടുന്ന കഞ്ഞിയിൽ അവർക്ക് നല്ല സ്വാദ് ആയിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്നും ഒരുനേരത്തെ കഞ്ഞിക്കും കൂട്ടുകാരുമൊത്തുള്ള നിമിഷത്തിനായും കുട്ടികൾ സ്കൂളിലേക്ക് എത്തിയിരുന്നത് ഇപ്പോഴും എന്റെ ഓർമ്മയിൽ ഉണ്ടെന്നു പുരുഷോത്തമൻ മാഷ് പറയുന്നു.
 തന്റെ 34 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്നും താൻ ഉണ്ടാക്കിയെടുത്തത് ഒരു ബഹുമാന പദവിയായ അധ്യാപകൻ മാത്രമല്ല. മണ്ണുമായും പുസ്തകമായും ഓരോ കുട്ടികളേയും വളർത്തിയെടുക്കാൻ തനിക്ക് സാധിച്ചതിന്റെ അഭിമാനം ഈ അധ്യാപകന്റെ ഓരോ വാക്കിലുമുണ്ട്.
 കാലത്തിനനുസരിച്ച് കോലം മാറുമ്പോൾ ഓരോ കുട്ടികളും അവരുടെ ജീവിതശൈലിയും മണ്ണുമായുള്ള അവരുടെ അടുപ്പവും കുറയുകയാണ് ചെയ്യുന്നതെന്നും പുരുഷോത്തമൻ മാഷ് പറയുന്നു. എല്ലാം ടെക്നോളജികൾ ആയി., അതുകൊണ്ടുതന്നെ കുട്ടികളും ടെക്നിക്കൽ ആയാണ് ഇപ്പോൾ പെരുമാറുന്നത്. കോവിഡ് വന്നതോടെ എല്ലാ കുട്ടികൾക്കും ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത് അതുകൊണ്ടുതന്നെ പല കുട്ടികളിലേക്കും അറിവ് എത്തുന്നത് വളരെ വൈകിയും എന്നാൽ ചിലർക്ക് ഈ അറിവ് കിട്ടുന്നുണ്ടോ എന്നതാണ് ഇപ്പോൾ സംശയിക്കേണ്ടതെന്നും മാഷ് പറയുന്നു.
 പല ആദിവാസി മേഖലകളിലും കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വളരെ ദുഷ്കരമായിരിക്കുകയാണ്. ഓൺലൈൻ സമ്പ്രദായത്തിൽ തികച്ചും എതിർപ്പുള്ളതായും ഈ അധ്യാപകന്റെ വാക്കുകളിലുണ്ട്.
 അധ്യാപക ജീവിതം വിട്ടതിനു ശേഷം താൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്ത അതേ മാതൃകയിൽ തന്നെയാണ് തന്റെയും ജീവിതവും മുന്നോട്ടു 
കൊണ്ടുപോകുന്നത് . പുസ്തകങ്ങളുടെയും കൃഷിയുടെ ലോകത്താണ് ഈ അധ്യാപകൻ ഇപ്പോൾ ജീവിക്കുന്നത്. തന്റെ പറമ്പിൽ ധാരാളം പച്ചക്കറി കൃഷികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. വിപണിയിൽ തന്നെ പച്ചക്കറി ഇപ്പോൾ സുലഭമാക്കി കൊണ്ടിരിക്കുകയാണ് ഈ അധ്യാപകൻ. തന്റെ കൃഷിപ്പണിയിൽ കൂട്ടിന് ഭാര്യ ശോഭ കൂടെ തന്നെയുണ്ട്. വരുന്ന തലമുറയ്ക്ക് തനിക്ക് പറഞ്ഞു കൊടുക്കാനുള്ളത് വായിച്ചും കൃഷിചെയ്തു വളരുക. വായിച്ചാൽ നീ വളരും കൃഷിചെയ്താൽ നീ അന്നമുണ്ണും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *