April 25, 2024

കോവിഡ് മരണം: ആശ്രിതർക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

0
കോവിഡ് മരണം: ആശ്രിതർക്ക് സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കൽപ്പറ്റ: കോവിഡ് മരണം സംഭവിച്ച വ്യക്തിയുടെ ആശ്രിതർക്കായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്കരിച്ച സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ 60 വയസ്സിൽ താഴെ പ്രായമുള്ള മുഖ്യ വരുമാനദായകൻ മരണമടഞ്ഞിട്ടുള്ള പക്ഷമാണ് ആശ്രിതർക്ക് വായ്പ അനുവദിക്കുന്നത്. 5 ലക്ഷം രൂപ വരെ അടങ്കൽ വരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മുഴുവൻ തുകയും അനുവദിക്കും. ഇതിൽ പദ്ധതി അടങ്കലിൻ്റെ 80 ശതമാനം തുക വായ്പയും ബാക്കി 20 ശതമാനം സബ്സിഡിയുമാണ്. 6 ശതമാനം വാർഷിക പലിശ നിരക്കിൽ 5 വർഷമാണ് തിരിച്ചടവ് കാലാവധി. അർഹരായ ഗുണഭോക്താക്കൾ ജൂൺ 28 ന് മുമ്പ് www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *