April 24, 2024

കോളനികളിൽ മൺസൂൺ മെഡിക്കൽ ക്യാമ്പുകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20210619 Wa0046.jpg
കോളനികളിൽ മൺസൂൺ മെഡിക്കൽ ക്യാമ്പുകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

        
സുൽത്താൻ ബത്തേരി : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ബത്തേരി പുഞ്ചവയൽ കുറുമ കോളനിയിൽ മഴക്കാല മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. ഡോ അരുൺ ബേബി സിദ്ധ മെഡിക്കൽ ക്യാമ്പുകൾക്ക് നേത്രത്വം കൊടുത്തു. വയനാട്ടിൽ ആരോഗ്യപരമായി പിന്നോക്കം നിൽക്കുന്ന 45 കോളനികളിൽ ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ നാഷണൽ ആയുഷ് മിഷന്റെ കീഴിലുള്ള വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് നടത്തി വരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, സൈന സൈറ്റിസ്, ഫംഗസ് രോഗങ്ങൾ എന്നിങ്ങനെയുള്ള മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ആയുഷ് മരുന്നുകൾ കോളനികളിൽ തന്നെ കിട്ടുന്നത് വളരെ ആശ്വാസകരമാണെന്ന് ട്രൈബൽ പ്രൊമോട്ടർ ധന്യ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *