സി കെ ശശീന്ദ്രന് കാെടുത്തത് കടം വാങ്ങിയ പണം; കോഴപ്പണമാണ് എന്നത് അടിസ്ഥാനരഹിതമായ ആരോപണം; ശശീന്ദ്രന്റെ വാദം ശരിവെച്ച് സി കെ ജാനു


Ad
സി കെ ശശീന്ദ്രന് കാെടുത്തത് കടം വാങ്ങിയ പണം; കോഴപ്പണമാണ് എന്നത് അടിസ്ഥാനരഹിതമായ ആരോപണം; ശശീന്ദ്രന്റെ വാദം ശരിവെച്ച് സി കെ ജാനു

കൽപ്പറ്റ: സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി കെ ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി കെ ജാനു പറഞ്ഞു. സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന കൽപ്പറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ വാദം ശരിവെക്കകയാണ് ജാനു. 'കടം വാങ്ങിയ പണമാണ് സി.കെ. ശശീന്ദ്രന് തിരികെ നൽകിയത്. കൃഷി ചെയ്തു കിട്ടിയ പണമാണ് അത്. കോഴപ്പണമാണ് എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അവർ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ.ജാനു മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഞാൻ ഒരുപാട് ആളുകളുടെ കൈയിൽ നിന്ന് വായ്പ വാങ്ങിക്കാറുണ്ട്. അത് തിരിച്ചുകൊടുക്കാറുണ്ട്. പക്ഷേ, പറഞ്ഞ സമയത്ത് ചിലപ്പോൾ തിരിച്ചു കൊടക്കാൻ പറ്റിയേക്കില്ല. എന്തായാലും അത് തിരിച്ചു കൊടുക്കും' ജാനു പറഞ്ഞു. ശശീന്ദ്രന് വായ്പ വാങ്ങിയ വാങ്ങിച്ച പൈസയാണ് കൊടുത്തതെന്നും ജാനു പറഞ്ഞു. നാളെ വേറെ ആർക്കെങ്കിലും കൊടുക്കാൻ ഇനിയും അദ്ദേഹത്തിന്റെ അടുത്തുനിന്ന് വാങ്ങും. ശശീന്ദ്രന്റെ കൈയിൽ പൈസ ഇല്ലാതിരുന്നതിനാൽ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നത്. അത് ബാങ്കിൽ തന്നെ തിരിച്ചടച്ചു. ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ പറ്റില്ലേ. വായ്പയും കടവും വാങ്ങാൻ പറ്റില്ലേ എന്നും അവർ ചോദിച്ചു.

സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ നൽകിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് സി.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *