April 19, 2024

പ്രവർത്തികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു

0
Img 20210620 Wa0034.jpg
പ്രവർത്തികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു; നിർമ്മാണത്തിലെ അപാകതയെന്ന് പരാതി

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ പഞ്ചായത്തിലെ കല്ലുവെട്ടും താഴെ – താളിപ്പാറ റോഡിലെ  പ്രവർത്തികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു. നിർമ്മാണത്തിലെ അപാകത കാരണം സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ ചിലവിൽ രണ്ടര മീറ്റർ ഉയരത്തിലാണ് തോടിനോട് ചേർന്ന് റോഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. പ്രവർത്തികൾ പൂർത്തീകരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സംരക്ഷണ മതിലിൽ അപകടകരമാംവിധം വലിയ വീള്ളലുകൾ ഉണ്ടാവുകയായിരുന്നു. ചില ഭാഗങ്ങളിൽ ഭിത്തിക്ക് ചെരിവും ഉണ്ടായിട്ടുണ്ട്. വിള്ളലുകൾ വീണയിടങ്ങിൽ ഇരു ഭാഗത്തെയും കെട്ടുകൾ അകന്ന നിലയിലുമായിരുന്നു. സംരക്ഷണഭിത്തി അപകടാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംരക്ഷണ മതിൽ തകർന്ന് സമീപത്തേ തോട്ടിൽ പതിച്ചത്. അശാസ്ത്രിയമായ നിർമ്മാണ പ്രവർത്തികളാണ് ഭിത്തി തകരാൻ ഇടയാക്കിയതെന്നും വൻ അഴിമതിയാണ് പ്രവർത്തികളിൽ നടന്നിട്ടുള്ളതെന്നും നാട്ടുകാർ പറഞ്ഞു. സംരക്ഷണ ഭിത്തി തകർന്ന് തോട്ടിലേക്ക് പതിച്ചതോടെ വർഷങ്ങളായി നിരവധി പേരുടെ ഏക മാർഗ്ഗമായ റോഡ് കുടിയാണ് ഇതോടെ ഇല്ലാതാകുന്നത്. കരാറുകാരുടെ യും ഉദ്യോഗസ്ഥരുടെയും അവിശുദ്ധ കൂട്ട്കെട്ടിൻ്റെ വലിയ ഉദാഹരണം കൂടിയായി മാറിയിരിക്കുകയാണ് ഈ പ്രവർത്തികൾ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *