June 3, 2026

അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ന്നിക്കുന്ന ‘ഒറ്റി’ൻ്റെ പോസ്റ്റർ

0
IMG-20210620-WA0243.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന 'ഒറ്റി'ൻറെ പുതിയ പോസ്റ്റർ പുറത്തെത്തി. അരവിന്ദ് സ്വാമിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻറെ തമിഴ് പേര് 'രണ്ടകം' എന്നാണ്. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഫെല്ലിനി ടി പി.ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ 'ഒറ്റ്' വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കറാണ്. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *