യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല; പ്രതിഷേധം ശക്തം


Ad
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 

രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ല; പ്രതിഷേധം ശക്തം
സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ സ്വകാര്യ വ്യക്തി തോട്ടത്തില്‍ സ്ഥാപിച്ച അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ മാസം ആദ്യം ഏഴിന് പുലര്‍ച്ചെയാണ് കല്ലൂര്‍ തിരുവണ്ണൂര്‍ കുന്നുമല്‍ ആലിയുടെ മകന്‍ മുഹമ്മദ് നിസാം (27) മരിച്ചത്.  
സ്വകാര്യവ്യക്തി തന്റെ കൃഷിയിടത്തില്‍ വീട്ടിലെ മെയിന്‍ സ്വിച്ചില്‍ നിന്ന് അനധികൃതമായി സ്ഥാപിച്ച ഫെന്‍സിംഗില്‍ വൈദ്യുതി കണക്ട് ചെയ്തിരുന്നു. ഇതറിയാതെ പുലര്‍ച്ചെ ഇതുവഴി സഞ്ചരിച്ച നിസാമിന്റെ കാല്‍ ഫെന്‍സിംഗില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ സ്ഥലമുടമക്കെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ പ്രദേശത്തെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അനധികൃതമായി വൈദ്യുതി ഉപയോഗത്തില്‍ കെ എസ് ഇ ബി സ്ഥലമുടക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെയായിട്ടും പോലീസ് പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ മനോജ് അമ്പാടി നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. 
നൂല്‍പ്പുഴ പഞ്ചായത്തില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ മരണമാണ് നിസാമിന്റേത്. പവര്‍ പ്ലഗ്ഗില്‍ നിന്ന് നേരിട്ടും ഇത്തരത്തില്‍ വന്യമൃഗശല്യം തടയാനെന്ന പേരില്‍ ഫെന്‍സിംഗിലേക്ക് വൈദ്യുതി കടത്തിവിട്ട്് ഒരു മനുഷ്യജീവന്‍തന്നെ പൊലിഞ്ഞിട്ടും പ്രതിയെ പിടികൂടി മാതൃകപരമായി ശിക്ഷിക്കാത്തതാണ് പ്രതിഷേധം ഉയരാന്‍ കാരണമാകുന്നത്. സംഭവത്തില്‍ ഉടനടി പ്രതിയെ പിടികൂടിയല്ലെങ്കില്‍ പ്രത്യക്ഷസമരവുമായി രംഗത്തുവരുമെന്നും മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും നിസാമിന്റെ ബന്ധു മൊയ്്തീന്‍ പറഞ്ഞു. പ്രതിയെ ഉടനെ പിടികൂടുമെന്ന് രണ്ട് തവണ പറഞ്ഞിട്ടുംഇതുവരെ നടപടിയുണ്ടാട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
അതേസമയം, ഒളിവില്‍പോയ പ്രതിക്കായി പ്രത്യേക ടീമിനെതന്നെ രൂപീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ ഊര്‍ജ്ജിതമാക്കയിതായി സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ പറഞ്ഞു. ഇതിനിടയില്‍ പ്രതി മുന്‍കൂര്‍ ജ്യാമത്തിനായി ശ്രമിക്കുന്നതായുമാണ് വിവരം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *