മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച കനക്കുന്നു…


Ad
ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള നടന്റെ തീവ്രമായ ഭ്രമമാണ് മോഹൻലാലിന് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടി കൊടുത്തത്.ഏറ്റെടുക്കുന്ന ജോലിയിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ വളരെ കൃത്യമായിട്ടാണ് താരം ചെയ്ത പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ ഈ രീതിയെ കുറിച്ച് സുഹൃത്തുക്കൾ മാത്രമല്ല അമ്മയും ഭാര്യയും തുറന്ന് പറഞ്ഞിട്ടുണ്ട്. കഥപാത്രത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും താരം തയ്യാറാണ്. സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി അപകടമായ പലകാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെ ചെയ്യാറുണ്ട്. അത്രയ്ക്ക് ആത്മസമർപ്പണത്തോടെയാണ് അഭിനയത്തെ സമീപിക്കാറുള്ളത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയാക്കിയിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *