കോവിഡ് മുക്തര്‍ക്ക് ഫിസിയോതെറാപ്പി സേവനമൊരുക്കി തരിയോട് ഗ്രാമപഞ്ചായത്ത്


Ad
കോവിഡ് മുക്തര്‍ക്ക് ഫിസിയോതെറാപ്പി സേവനമൊരുക്കി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുംമന്ദം: കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാന്‍ ഓണ്‍ലൈനിലൂടെ ഫിസിയോതെറാപ്പി ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന 'ഉന്നതി' പദ്ധതി വയനാട് ജില്ലയില്‍ ആദ്യമായി നടപ്പിലാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്സ് കോര്‍ഡിനേഷന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം അഡ്വ ടി സിദ്ധീഖ് എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. കോവിഡാനന്തരം രോഗികളില്‍ കണ്ടു വരുന്ന ക്ഷീണം, കിതപ്പ്, തളര്‍ച്ച, നടക്കാന്‍ ബുദ്ധിമുട്ട്, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍, ശ്വാസം തിങ്ങല്‍, ചുമ, ശരീര വേദന, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ കോള്‍ സെന്‍ററിലെ നമ്പറുകളിലേക്ക് വരുന്ന വിളികള്‍ പ്രകാരം ഫിസിയോതെറാപ്പി വിദഗ്ദരുടെ പാനല്‍ രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ചര്‍ച്ച ചെയ്ത് വീഡിയോ കോള്‍ അടക്കമുള്ള ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി സ്വാഗതവും വല്‍സല നളിനാക്ഷന്‍ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷീജ ആന്‍റണി, രാധ പുലിക്കോട്, അംഗങ്ങളായ ബീന റോബിന്‍സണ്‍, പുഷ്പ മനോജ്, സിബിള്‍ എഡ്വേഡ്, ഫിസിയോതെറാപ്പി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സനല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. 
കോൾ സെന്‍റര്‍ നമ്പറുകള്‍: 9400380920, 8129021135
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *