ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി


Ad
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി 

ഐ.എന്‍.ടി.യു.സി സ്ഥാപക നേതാവായിരുന്ന എം.എസ് റാവൂത്തറുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച എം.എസ് റാവൂത്തര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യാര്‍ത്ഥം ടെലിവിഷനുകള്‍ വിതരണം ചെയ്തു. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന കേന്ദ്രമായചെലഞ്ഞിച്ചാല്‍ അംഗന്‍വാടിയിലേക്ക് നല്‍കിയ ടെലിവിഷന്‍ കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദീക്ക് കൈമാറി. 25ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അംഗന്‍വാടിയിയില്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടനു ഭവിക്കുകയായിരുന്നു. മൂന്ന് കുട്ടികള്‍ പഠിക്കുന്ന മേപ്പാടി സ്വദേശി കൊടിയത്തൂര്‍ സമദിന്റെ വീട്ടില്‍ ടി.പി യോ മറ്റ് ഓണ്‍ലൈന്‍ പഠന സാമഗ്രികളോ ഉണ്ടായിരുന്നില്ല. തികച്ചും നിര്‍ദ്ദന കുടുംബമായതിന്‍ ഇവര്‍ക്കും ടെലിവിഷന്‍ സംഘടന നല്‍കി. മാണ്ടാട് ചാഴിവയല്‍ സ്വദേശിയായ വിധവയായ ലക്ഷ്മിയുടെ വീട്ടില്‍ 3 മക്കള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സംഘടന ഈ കാര്യം എറ്റെടുക്കുകയായിരുന്നു. നിര്‍ദ്ദന കുടുംബമായ സ്വന്തമായി വീടില്ലാത്ത ഇവര്‍ ക്ക് നല്‍കിയ ടെലിവിഷന്‍ എന്‍.ഡി അപ്പച്ചന്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു , ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് രവീന്ദ്രന്‍,കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകരായജംഹര്‍, ആര്‍ മോഹന്‍ദാസ്, ബോബിന്‍,അബ്ദുള്‍ അസീസ്, വാസുദേവന്‍, ഫാഹിംതുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ മാസങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ സംഘടന ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *