April 25, 2024

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ 50000 ത്തില്‍ താഴെ; 91 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

0
Screenshot 20210622 104859 Dailyhunt.jpg

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികള്‍ 50000 ത്തില്‍ താഴെയെത്തി. പുതിയ 42000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇന്നലെ 53,256 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ചയായി രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ് . 90 ശതമാനം ജില്ലകളിലും ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

അതേസമയം രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീന്‍ നയം ഇന്നലെ നിലവില്‍ വന്നു. 75 ശതമാനം വാക്സീനും കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. വാക്സീന്‍ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീന്‍ നയം നടപ്പാക്കിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *