May 8, 2024

ഇ. ഡബ്യു. എസ് – പേരിലെ പ്രശ്നങ്ങള്‍ക്കും വേണം പരിഹാരം

0
ഇ. ഡബ്യു. എസ് – പേരിലെ പ്രശ്നങ്ങള്‍ക്കും വേണം പരിഹാരം.
മുന്നോക്ക സമുദായങ്ങളില്‍ പെട്ട സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് ജോലിയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 1919-ല്‍ കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. എന്നാല്‍ സമുദായ സര്‍ട്ടിഫിക്കറ്റിന്‍റെ പേരില്‍, അര്‍ഹതയുള്ള ധാരാളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാതെ പോകുന്ന സാഹചര്യം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. 
എന്താണ് പ്രശ്നം
നമ്മുടെ സംസ്ഥാനത്ത് അധിവസിക്കുന്ന സംവരണേതര വിഭാഗങ്ങളില്‍പെട്ട 164 മുന്നോക്ക സമുദായങ്ങളുടെ 
ലിസ്റ്റ് 2021 ജൂണ്‍ 3-ന് കേരള സര്‍ക്കാര്‍ പുറത്തിറക്കി. മൊത്തം 164 എണ്ണമാണുള്ളത്. കേരളത്തിലെ 16 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പേരുകളും അതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 163-ാം നമ്പറായി രേഖപ്പെടുത്തിയിരിക്കുന്നത് സീറോ മലബാര്‍ സഭാംഗങ്ങളെയാണ്. സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്ന പേരിലാണത്. എന്നാല്‍ പരമ്പരാഗതമായി സീറോ മലബാര്‍ സഭാംഗങ്ങള്‍ ഒരേ പേരിലല്ല സിവില്‍ രേഖകളില്‍ അറിയപ്പെട്ടുവരുന്നത്. പ്രാദേശികമായി രേഖ പെടുത്തപ്പെട്ടിട്ടുള്ള പേരുകളില്‍ വ്യത്യാസങ്ങളുണ്ട്. 
സമുദായാഗംത്വം തെളിയിക്കുന്നതിനായി ആവശ്യപ്പെടുന്ന അടിസ്ഥാന രേഖ സ്കൂള്‍ സര്‍ട്ടിഫിക്കറ്റാണ്.  വ്യത്യസ്ഥ പേരുകളാണ് സിറിയന്‍ കാത്തലിക്സിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ളത്. കേരളത്തിലെ മൂന്നു ജില്ലകളില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ നിന്നും മനസ്സിലാക്കിയ ചില പേരുകള്‍ ഇവയാണ്.RC,RCS,SC,Roman Catholic, Syrian Catholic, Christian Roman Catholic, Roman Catholic, Syro Malabar Christian RC. ഇതില്‍ Syrian Catholic എന്നു രേഖപ്പെടത്തിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം തുലോം വിരളമാണ്. ഇപ്പോള്‍ സിറിയന്‍ കാത്തലിക് അഥവാ സീറോ മലബാര്‍ കാത്തലിക് എന്ന പേരി‍ല്‍ സമുദായ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്കുമാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളു. 
പരിഹാരം എങ്ങിനെ
ഇതിനുള്ള പരിഹാരം, 163-ാം നമ്പറായി ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) എന്നതും വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെടുന്ന സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്) സമുദായാംഗവും ഒന്നുതന്നെയാണെന്നുള്ള (one and the same) ഒരു 
സ്പഷ്ടീകരണം (clarification) നടത്താന്‍ അടിയന്തിരമായി സര്‍ക്കാര്‍ തയ്യാറാവണം. ഇതിനായി ഒരു
അസാധാരണ ഗസറ്റ് വിജ്ഞാപനം അനുപേഷണീയമാണ്. ഇതു വൈകിയാല്‍ ഭൂരിപക്ഷം സീറോമലബാര്‍ 
സഭാംഗങ്ങള്‍ക്കും സംവരണാനുകൂല്യം ലഭിക്കാതെ പോവാന്‍ ഇടയാകും. സംവരണേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് പേരിന്‍റെ പ്രശ്നം ഇല്ലായിരുന്നപ്പോള്‍ പോലും
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബന്ധപ്പെട്ട വില്ലേജ് ഓഫീസറെ സമീപിച്ച അപേക്ഷകരുടെ 
അനുഭവം ഒട്ടും ആശാവഹമായിരുന്നില്ല എന്നും നാം ഓര്‍ക്കണം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന
ആനുകൂല്യങ്ങള്‍ എങ്ങിനെ നല്‍കാതിരിക്കാനാകുമെന്നാണ് ഒട്ടു മിക്ക ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നത്.  അങ്ങിനെയുള്ളവര്‍ക്ക് പുതിയ ലിസ്റ്റ് വന്നതോടെ സര്‍ട്ടിഫിക്കറ്റ് നിഷേധം കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുള്ള സ്പഷ്ടീകരണമാണ് ശാശ്വത പരിഹാരം. അതിനായി പ്രത്യേക ഗസറ്റ് നോട്ടിഫിക്കേഷനോ സര്‍ക്കാര്‍ ഉത്തരവോ ഉണ്ടായാല്‍ പ്രശ്നം പരിഹരിക്കപ്പെടും. മറ്റേതെങ്കിലും സംവരണേതര സമൂഹങ്ങള്‍ക്കും ഇതേ പ്രശ്നമുണ്ടെങ്കില്‍ ഈ മാര്‍ഗ്ഗത്തില്‍ പരിഹരിക്കപ്പെടാവുന്നതേ ഉള്ളു. ഇപ്രകാരമുള്ള ഒരു നടപടിക്ക് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ സിറിയന്‍ കാത്തലിക്സിനെ സംബന്ധിച്ചേടത്തോളം ഇടവക വികാരിയുടേയോ, രൂപതാ ബിഷപ്പിന്‍റെയോ സാക്ഷ്യപത്രം (one and the same certificate) സ്വീകരിച്ച് വിദ്യാഭ്യാസ / ജോലി സംവരണാനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിലൂടെ ഒരു താല്കാലിക പരിഹാരം ഉണ്ടാക്കാനാകും. ലത്തീന്‍ കത്തോലിക്കരുടെ കാര്യത്തില്‍ ഈ രീതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ആവശ്യമായ അന്യേഷണങ്ങള്‍ നടത്തി, ഇടവക വികാരിയുടെ ശിപാര്‍ശയോടെ രൂപതാ ബിഷപ് നല്‍കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥന് സംവരണാനുകൂല്യങ്ങള്‍ക്കു വേണ്ടിയുള്ള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണിത്. പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരത്തിനുള്ള ഒരു എളുപ്പമാര്‍ഗ്ഗമാണിത്. മറ്റൊരു പരിഹാരം ഉണ്ടാകുന്നതു വരെയെങ്കിലും സിറിയന്‍ കാത്തലിക്സിന്‍റെ (സീറോ മലബാര്‍ കാത്തലിക്) കാര്യത്തില്‍ മേല്‍ പറ‍ഞ്ഞ തരത്തിലുള്ള ക്രമീകരണത്തിന് സര്‍ക്കാര്‍ തയ്യാറാവണം.  
സീറോ മലബാര്‍ കാത്തലിക്സിന്‍റെ പ്രാദേശികാടിസ്ഥാനത്തിലുള്ള ഭരണപരമായ യൂണിറ്റാണ് രൂപത. അതിന്‍റെ ഭരണ ചുമതല വഹിക്കുന്ന ബിഷപ്പുമാര്‍ നല്കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വിശ്വാസത്തിലെടുക്കാവുന്നതേയുള്ളു. 
ഉദ്യോഗ തലത്തിലും ഉന്നത വിദ്യാഭ്യാസ തലങ്ങളിലും, സംവരണാനുകൂല്യ അപേക്ഷകളില്‍, അര്‍ഹതയുടെ അടിസ്ഥാന മാനദഢ്ഠമായ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരസിക്കുന്ന രീതി അനേകം വിദ്യാര്‍ഥികളേയും  ഉദ്യേഗാര്‍ഥികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. പരിഹാരം ഇനിയും വൈകിക്കൂട. 
ഡോ. തോമസ് ജോസഫ്  തേരകം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *