സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം.


Ad

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും അകത്തേക്ക് പ്രവേശനം നല്‍കുക.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മര്‍ദ്ദമുയര്‍ത്തിയിരുന്നു. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *