April 26, 2024

ഓണ്‍ലൈന്‍ ക്ലാസിന് പുറത്തായ വട്ടക്കുണ്ട് കോളനിയിലെ കുട്ടികള്‍ക്ക് കരുതലുമായി എം.എസ്.എഫ്

0
Img 20210622 Wa0061.jpg
ഓണ്‍ലൈന്‍ ക്ലാസിന് പുറത്തായ വട്ടക്കുണ്ട് കോളനിയിലെ കുട്ടികള്‍ക്ക് കരുതലുമായി എം.എസ്.എഫ്

കല്‍പ്പറ്റ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും ക്ലാസുകള്‍ കേള്‍ക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാതെ ഓഫ്‌ലൈനായ ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളില്‍ ക്ലാസുകള്‍ കേള്‍പ്പിച്ച് എം.എസ്.എഫിന്റെ വേറിട്ട സമരം. ഓണ്‍ലൈന്‍ ക്ലാസിന് കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന ക്ലാസുകള്‍ കേള്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന 28 വിദ്യാര്‍ഥികള്‍ കോളിനിയിലുണ്ട്.
പല വീടുകളിലും ടീവിയില്ല. സ്ഥിതി ഗതികള്‍ ഇത്ര ദനയീനമായതോടെയാണ് ഇന്നലെ കോളനിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെത്തി ഫോണുകളിലും ലാപ്‌ടോപ്പിലും വെവ്വേറെ ക്ലാസുകള്‍ കേള്‍പ്പിച്ചത്.
ടീവി ഉള്ളിടത്താവട്ടെ കേബിള്‍ കണക്ഷനുമില്ല. മിക്ക വീടുകളിലും നെറ്റ് വര്‍ക്ക് റൈഞ്ചുമില്ല. എം.എസ്.എഫ് സംഘമെത്തി. കഴിഞ്ഞ വര്‍ഷവും ഒരു ദിവസം പോലും ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കാന്‍ കഴിയാത്തവര്‍ ഈ കോളിനിയിലുണ്ടായിരുന്നു. ഇക്കൊല്ലമെങ്കിലും മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന് സംവിധാനം ഒരുക്കി ഈ വര്‍ഷം ക്ലാസ് ആരംഭിക്കും എന്ന് ഉറപ്പ് സര്‍ക്കാര്‍ ഇതുവരെ പാലിച്ചുമില്ല.  
കോളനിയുണ്ടായിരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ക്ക് വേണ്ട ക്ലാസ് നേരത്തെ ഡൗണ്‍ ലോഡ് ചെയ്തു വെച്ചത് കാണാന്‍ ഫോണുകള്‍ നല്‍കി പ്രതീകാത്മക സമരം നടത്തുകയായിരുന്നു എം.എസ്.എഫ് പ്രവര്‍ത്തകര്‍. ഓണ്‍ലൈന്‍ ക്ലാസ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കഴിഞ്ഞ വര്‍ഷം കുട്ടികള്‍ നേരിട്ട അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒരു പരിഹാരവും നടത്താതെ ഈ അക്കാദമിക വര്‍ഷത്തിലും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയ നടപടിയിലൂടെ വിദ്യാര്‍ത്ഥികളെ രണ്ട് തരക്കാരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജല്‍ കുറ്റപ്പെടുത്തി. ഇവര്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് എം.എസ്.എഫ് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി റമീസ് പനമരം, ജൈഷല്‍ എ കെ, കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ജവാദ് പി കെ, ജനറല്‍ സെക്രട്ടറി ഫായിസ് തലക്കല്‍, അംജദ് ചാലില്‍, മുബഷിര്‍ നെടുംകരണ, അനസ് പള്ളിതാഴെ, എസ്ടിയു പഞ്ചായത്ത് സെക്രട്ടറി പിപി ഗഫൂര്‍, എംഎസ്എഫ് ചുണ്ട യൂണിറ്റ് പ്രസിഡന്റ് ഷാദുലി കാരിയകത്ത്, എംഎസ്എഫ് കണ്ണന്‍ചാത്ത് യൂണിറ്റ് സെക്രട്ടറി എം നിഹാല്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *