ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കലക്ടർക്ക് അവകാശ പത്രിക സമർപ്പിച്ചു


Ad
കൽപ്പറ്റ :ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനുമായി ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്..ടി.യു.) ജില്ലാ കളക്ടർക്ക് അവകാശപത്രിക സമര്‍പ്പിച്ചു. ഫിക്‌സേഷന്‍ നടത്തി അധ്യാപക തസ്തിക പുനര്‍നിര്‍ണയിക്കുക, എയ്ഡഡ് അധ്യാപകരുടെ അപ്രൂവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ജില്ലാ വിദ്യാഭ്യാസ സമിതി വിളിച്ച് ചേര്‍ത്ത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും അടിയന്തിരമായി ചര്‍ച്ച ചെയ്യുക, യു.പി. വിഭാഗം ഇല്ലാത്ത ജില്ലയിലെ 3 സ്‌കൂളുകളില്‍ യു.പി. വിഭാഗം അനുവദിക്കുന്നതിനുള്ള ഇടപെടീല്‍ നടത്തുക, മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളില്‍ ഉടന്‍ പ്രശ്‌ന പരിഹാരം കാണുക തുടങ്ങി 22 ഇന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ അവകാശ പത്രിക വയനാട് ജില്ലാ കളക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ  പഞ്ചായത്ത്    വൈസ് പ്രസിഡന്റ് എന്നിവര്‍ക്കു നല്‍കി. ജില്ലാ സെക്രട്ടറി കെ.സജിത്ത്കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് വാകേരി, വൈത്തിരി ഉപജില്ലാ സെക്രട്ടറി മുഹമ്മദ് നിവാസ് ടി. എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *