August 7, 2026

വൃക്കരോഗികൾക്ക് സഹായഹസ്തവുമായി കുടുംബശ്രീ

0
IMG-20210623-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട : വൃക്കരോഗികള്‍ക്ക് കുടുംബശ്രീയുടെ സഹായത്തോടെ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് സെന്ററുമായി സഹകരിച്ചുകൊണ്ട് സൗജന്യ ഡയാലിസിസ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. അല്‍കരാമയില്‍ നിലവിലുള്ള രണ്ട് ഷിഫ്ടിന് പുറമെ മൂന്നാമത്തെ ഷിഫ്ട് ആരംഭിക്കുമ്പോള്‍ കൂടുതലായി 20 രോഗികള്‍ക്ക് കൂടി സൗജന്യ ഡയാലിസിസ് നല്‍കാന്‍ കഴിയും. ഇതിനാവശ്യമായ തുക വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ സമാഹരിച്ചു നല്‍കുന്നതാണ് പദ്ധതി.രണ്ടായിരത്തോളം വരുന്ന കുടുംബശ്രീ യൂണിറ്റുകളോരോന്നും ഒരുഡയാലിസിസിന് വേണ്ടി വരുന്ന 1300 രൂപ സമാഹരിച്ചു നല്‍കും.കഴിഞ്ഞദിവസം അല്‍കരാമ ഡയാലിസിസ് കേന്ദ്രം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളക്ക് വെള്ളമുണ്ട സി.ഡിഎസ് ചെയര്‍പെഴ്‌സണ്‍ സൗദ ആദ്യ തുക കൈമാറിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ചടങ്ങില്‍ വെച്ച് അല്‍കരാമ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രതിമാസം നല്‍കി വരുന്ന തുകജില്ലാ കളക്ടര്‍ക്ക് കൈമാറി.വെള്ളമുണ്ട പഞ്ചായത് പ്രസിഡണ്ട് സുധി രാധാകൃഷണന്‍,കുടുംബശ്രീ കോഓഡിനേറ്റര്‍ സാജിത,അല്‍കരാമ ഭാരവാഹികളായ കൈപ്പാണി ഇബ്രാഹിം,എ സി അബ്ദുള്ള,പി പി സ്റ്റാന്‍ലി,കുനിങ്ങാരത്ത് ജംഷീര്‍,,പി ജെ വിന്‍സന്റ്,എകരത്ത് മൊയ്തുഹാജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *