April 20, 2024

ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം; കേരള കോൺഗ്രസ്

0
Img 20210623 Wa0050.jpg
ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം; കേരള കോൺഗ്രസ്  
  
   മാനന്തവാടി ;ഇന്ധനവില നൂറുകടന്നിട്ടും വില വർദ്ധനവ് തടയുവാൻ കേന്ദ്ര ഗവൺമെൻ്റോ സംസ്ഥാന ഗവൺമെൻ്റൊ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ വാക്സിൻ വിഷയത്തിൽ എന്നപോലെ ഇന്ധനവില വർദ്ധനവിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻറണി ആവശ്യപ്പെട്ടു.അനുദിനം ഇന്ധനവില വർദ്ധിപ്പിച്ച് നമ്മുടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ഈ കോവിഡ് ദുരിതകാലത്ത് കൂടുതൽ ദൂസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റു കളുടെ ജനദ്രോഹ നടപടികൾക്കെതിരെയും, പെട്രോൾ – ഡീസൽ എന്നിവയെ ജി എസ് ടി യിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്  കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിൽ മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുയായിരുന്ന അദ്ദേഹം. മോദി സർക്കാരിൻ്റെ ഭരണത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്രയം സുപ്രീം കോടതി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെട്ടുപ്പ് വാഗ്ദാനമായ റബ്ബറിന് തറ വില 250 രൂപാ ഉടൻ പ്രഖ്യാപിക്കുക,വയനാടിൻ്റെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഉടൻ അനുവദിക്കുക, മാനന്തവാടി മെഡിക്കൽ കോളേജിൽ ഈ വർഷം തന്നെ എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്നതിനാവശ്യമായ അനുമതി ലഭ്യമാക്കുക, കേന്ദ്രത്തിൽ നിന്ന് ആസ്പിരേഷൻ മെഡിക്കൽ കോളേജിനുള്ള കേ ന്ദ്രഫണ്ട് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, വയനാട്ടിലെ വാഴകൃഷിക്കാർക്ക് ധനസഹായവും നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു.മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യൂസ് പുതു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസ് തലച്ചിറ മുഖ്യ പ്രഭാഷണം നടത്തി സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ജോർജ് വാതുപറമ്പിൽ, കെ റ്റി യു സി.ജില്ലാ പ്രസിഡണ്ട് സജീവൻ പി ജെ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ജീനിഷ് എളമ്പാശ്ശേരി  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *