പരിശ്രമവും അധ്വാനവും വിഫലമായി; തുടർച്ചയായി മൂന്നാം വർഷവും ഷൈബിക്ക് കൃഷിയിൽ നാശനഷ്ടം
പരിശ്രമവും അധ്വാനവും വിഫലമായി; തുടർച്ചയായി മൂന്നാം വർഷവും ഷൈബിക്ക് കൃഷിയിൽ നാശനഷ്ടം
വെള്ളമുണ്ട: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഒഴുക്കൻ മൂലയിൽ വാഴ കൃഷിയ്ക്ക് കനത്ത നാശം.
കാറ്റിലും മഴയിലും നേന്ത്രവാഴകൾ നിലംപൊത്തിയതോടെ തെക്കേച്ചെരുവിൽ ഷൈബിയും കുടുംബവും കണ്ണീർക്കയത്തിലായി. പാട്ടത്തിനെടുത്ത ഭൂമിയിൽ
തുടർച്ചയായി മൂന്നാം വർഷത്തെ അദ്ധ്വാനവും പാഴായി. നാനൂറിലധികം വാഴകൾ ഇത്തവണ നശിച്ചു.
മുഴുവൻ സമയ കർഷകനായ വെള്ളമുണ്ട ഒഴുക്കൻമൂല തെക്കേച്ചെരുവിൽ ഷൈബി വായ്പയെടുത്തും മറ്റുമാണ് രണ്ട് വർഷം മുമ്പ് നല്ലൊരു വീട് പണിതത്. ഈ വീടിൻ്റെ കടം വീട്ടാനായി കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി കൂടുതൽ വാഴകൃഷി ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആയിരത്തിലധികം വാഴകൾ നിലം പൊത്തി ദുരിതത്തിലായി ഒരു വർഷമായിട്ടും സർക്കാരിൽ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ലന്ന് ഷൈബി പറഞ്ഞു. ഇത്തവണയും വാഴകൾ കാറ്റിൽ നശിച്ചതോടെ തുടർന്നുള്ള ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മാതാവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
Leave a Reply