July 16, 2026

മുട്ടിൽ മരം കൊള്ള; അപായപ്പെടുത്താൻ ശ്രമമെന്ന് കരാറുകാരൻ

0
IMG-20210625-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ മരം കൊള്ള; അപായപ്പെടുത്താൻ ശ്രമമെന്ന് കരാറുകാരൻ 

സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി: മുട്ടിലെ റവന്യൂ പട്ടയ ഭൂമിയിൽനിന്ന് ഈട്ടി മരം മുറിക്കാൻ കരാറെടുത്ത തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കരാറുകാരൻ ഹംസക്കുട്ടി. തനിക്ക് വധഭീഷണിയുണ്ടെന്നും മൂലങ്കാവ് വീട്ടിൽ കഴിഞ്ഞദിവസം തങ്ങളെ അപായപ്പെടുത്താൻ സംഘം എത്തിയതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാത്രി പത്തരയോടെയാണ് വീടിനുസമീപത്ത് അപരിചിതർ എത്തിയത്. മകൾ കിടക്കുന്ന റൂമിന് നേരെ ടാേർച്ച് അടിച്ചു.ഇത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടെങ്കിലും തങ്ങളുടെ സുരക്ഷക്ക് വന്ന പോലീസുകാരന്നാണ് ആദ്യം കരുതിയത് .വീണ്ടും ശ്രമം തുടർന്നപ്പോൾ തങ്ങൾ ഡൈനിംഗ് റൂമിലേക്ക് മാറി. പിന്നാലെ പോലീസിനെ വിളിച്ചു. രാവിലെ സുരക്ഷയൊരുക്കാൻ പോലീസ് ഉണ്ടായിരുന്നു. കൂലി തൊഴിലാളിയെ താനും കുടുംബവും പുറത്തു പോകാൻ ബുദ്ധിമുട്ടകയാണന്നും ഹംസക്കുട്ടി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *