May 14, 2026

കേരളത്തിലാകമാനം നടന്ന മരം കൊള്ള സർക്കാരിന്റെ ഒത്താശയോടെ ;പി പി ആലി

0
IMG-20210625-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരളത്തിലാകമാനം നടന്ന മരം കൊള്ള സർക്കാരിന്റെ ഒത്താശയോടെ ;പി പി ആലി 
മേപ്പാടി ;  വയനാട് മുട്ടിലിലും കേരളത്തിലാകമാനവും നടന്ന മരംകൊള്ള സര്‍ക്കാര്‍ ഒത്താശയോടെയെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.പി ആലി. വന്‍ കൊള്ള പുറത്തുവന്നിട്ടും കുറ്റക്കാരെ പിടികൂടാന്‍  സര്‍ക്കാര്‍ വൈമുഖ്യം കാണിക്കുന്നുവെന്നും ഇത് ഭരണപക്ഷത്തെ പല ഉന്നത നേതാക്കളുടെയും അധികാരികളുടെയും മടിയില്‍ കനമുള്ളത് കൊണ്ടാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമരം മേപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി.സുരേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഓമന, രാജു ഹെജമാടി,തുടങ്ങിയവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *