October 14, 2026

മാനന്തവാടി ഗവ.യു.പി സ്‌ക്കൂളില്‍ നടപ്പിലാക്കുന്ന ‘പുസ്തകങ്ങള്‍ വീടുകളിലേക്ക്’ പദ്ധതിയ്ക്ക് തുടക്കമായി

0
IMG-20210625-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഗവ.യു.പി സ്‌ക്കൂളില്‍ നടപ്പിലാക്കുന്ന 'പുസ്തകങ്ങള്‍ വീടുകളിലേക്ക്'  പദ്ധതിയ്ക്ക്  തുടക്കമായി 
മാനന്തവാടി : മാനന്തവാടി ഗവ.യു.പി സ്‌ക്കൂളില്‍ നടപ്പിലാക്കുന്ന പുസ്തകങ്ങള്‍ വീടുകളിലേക്ക് പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകവിതരണത്തിന് തുടക്കമായി. കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയില്‍  വന്ന് പുസ്തകങ്ങള്‍ എടുക്കാന്‍ അവസരം നല്‍കുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ എല്ലാ വെള്ളിയാഴ്ചയും പുസ്തകവിതരണം നടത്തുന്നതിനാണ് തീരുമാനം. രക്ഷിതാക്കളുടെയും കുട്ടികളുടെയും  താല്‍പ്പര്യം അനുസരിച്ച് കൂടുതല്‍ ദിവസം പ്രവര്‍ത്തിപ്പിക്കുന്നതാണ്. പദ്ധതിപ്രകാരം ആദ്യമായി പുസ്തകം എടുക്കാന്‍ വന്ന ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന മുഹമ്മദ് നിയാസ് എന്ന കുട്ടിയുടെ രക്ഷിതാവിന് പുസ്തകം നല്‍കി സ്‌കൂള്‍ എച്ച്.എം എം.ടി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *