വയനാട് മെഡിക്കല്‍ കോളജില്‍ ഇന്ന് മുതൽ കിടത്തി ചികിത്സ ആരംഭിക്കും
വയനാട് മെഡിക്കല്‍ കോളജില്‍ ഇന്ന് മുതൽ കിടത്തി ചികിത്സ ആരംഭിക്കും
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ഇന്നു മുതല്‍ കിടത്തി ചികിത്സ ആരംഭിക്കും. കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലായിരുന്നു കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇനി മുതല്‍ കിടത്തി ചികിത്സയും മറ്റ് സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ലഭ്യമാകും.
കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാനായി അന്നത്തെ ജില്ലാ ആശുപത്രിയായിരുന്ന മാനന്തവാടിയിലെ ആശുപത്രി ജില്ലാ കോവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ഒപി വിഭാഗം ഉള്‍പ്പെടെ മാനന്തവാടിയിലെ മൂന്ന് സ്വകാര്യ ആശുപത്രികളെ സാറ്റലൈറ്റ് ആശുപത്രിയാക്കി മാറ്റി ചികിത്സ ക്രമീകരിച്ചിരുന്നു.
Leave a Reply