പരിഹസിച്ചവർക്കുള്ള ഉത്തരവുമായി ഗായത്രി കൃഷ്ണ


Ad
പരിഹസിച്ചവർക്കുള്ള ഉത്തരവുമായി ഗായത്രി കൃഷ്ണ

സുൽത്താൻ ബത്തേരി: മൈക്രോ ആർട്ടിൽ താരമായ ഒരു കൊച്ചു മിടുക്കിയുണ്ട് വയനാട്ടിൽ. യാതൊരു പരിശീലനവും കൂടാതെ 
കൗതുകത്തിന് തുടങ്ങിയ ചിത്രരചന ഇന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് വരെ എത്തിനിൽക്കുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പെൻസിൽ മുനയിൽ ഒരു പരീക്ഷണം നടത്താം എന്ന ചിന്ത ഉള്ളിൽ ഉദിക്കുന്നത്. പത്താംക്ലാസുകാരി പരീക്ഷയെഴുതുന്നത് പെൻസിലിന്റെ മുനയിലാണോ എന്ന പലരുടെയും പരിഹാസം നിറഞ്ഞ ചോദ്യത്തിന് റെക്കോർഡ് സ്വന്തമാക്കി മറുപടി നൽകുകയാണ് ഗായത്രി കൃഷ്ണ എന്ന പ്ലസ് ടു വിദ്യാർഥിനി. മിനിറ്റുകൾ കൊണ്ട് പെൻസിലിന്റെ മുനയിൽ കൗതുകം തീർക്കാൻ ഇന്നീ മിടുക്കിക്ക് കഴിയും. പരിഹാസം നിറഞ്ഞ വാക്കുകളാൽ ആക്രമിച്ചവർക്ക് മുൻപിൽ തളരാതെ മുന്നോട്ടു പോകാൻ തനിക്ക് പ്രചോദനമായത് പിതാവിൻറെ വാക്കുകളാണെന്ന് ഗായത്രി പറയുന്നു.
ആദ്യമെല്ലാം പരാജയമായിരുന്നു ഫലം. എന്നാല്‍ പിന്‍മാറാന്‍ താൻ തയ്യാറായിരുന്നില്ല.ഇന്ത്യയില്‍ അത്ര പ്രചാരത്തിലുള്ള കലാരീതിയല്ലാത്ത മൈക്രോ ആര്‍ട്ട് പരിശീലകന്റെ സഹായമില്ലാതെ സ്വയം പ്രയത്‌നം കൊണ്ടാണ് ഗായത്രി വശത്താക്കിയത്.പൂര്‍ത്തിയായ ശില്‍പ്പങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെറിയ ചില്ലു കുപ്പികളിലാണ് സൂക്ഷിക്കുന്നു.ഇപ്പോള്‍ രണ്ടു വര്‍ഷമായി ഗായത്രി മൈക്രോ ആർട്ട് മേഖലയിൽ. കലാസൃഷ്ടികളുടെ വലുപ്പവും സമയവും അനുസരിച്ച് 450 മുതല്‍ വിലയും ഈടാക്കുന്നുണ്ട്. 
  ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് പരിഗണിച്ച ആർട്ടിൽ 16 മണിക്കൂർ കൊണ്ട് 109 സൃഷ്ടികളാണ് ഗായത്രി ഒരുക്കി നൽകിയത്. അതായത് ഒരു പെൻസിൽ ചെയ്യാൻ എടുത്തത് വെറും നാലു മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള സമയം. അതിവേഗം സൂക്ഷ്മ സൃഷ്ടിയെ ഉപഭോക്താവിന് മുൻപിൽ എത്തിക്കാൻ കഴിയുന്നത് കൊണ്ടുതന്നെ നാട്ടിലെ താരമാണ് ഇന്ന് ഗായത്രി. മീനങ്ങാടി ഗവൺമെൻറ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ഈ മിടുക്കി സുൽത്താൻ ബത്തേരി ഫയർലാൻഡ് കോളനിയിലെ മണിയുടെയും സുധയുടെയും മകളാണ്.ദേവിക, ഗോപിക എന്നിവരാണ് സഹോദരികൾ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *