April 24, 2024

ജനങ്ങളെ ദുരിതത്തിലാക്കി തരുവണ-നാലാംമൈല്‍ റോഡ്

0
Img 20210626 Wa0008.jpg
ജനങ്ങളെ ദുരിതത്തിലാക്കി തരുവണ-നാലാംമൈല്‍ റോഡ്
മാനന്തവാടി :
മഴക്കാലത്ത്‌ റോഡിലെ ചെറിയ കുഴികളടക്കാന്‍ പൊതുമരാമത്ത് കുപ്പ് നടത്തിയ അറ്റകുറ്റപ്പണി യാത്രക്കാരെ വലക്കുന്നു.തരുവണ-നാലാംമൈല്‍ റോഡില്‍  നടത്തിയ അറ്റകുറ്റപ്പണിയാണ് നേരത്തെയുണ്ടായിരുന്ന റോഡിന്റെ അവസ്ഥയിൽ നിന്നും യാത്രക്കാരെ ദുരിത്തതിലാക്കുന്നത് .പുതുതായി നടത്തിയ ടാറിംഗ് മുഴുവന്‍ പൊളിഞ്ഞതോടെയാണ് ചെറിയ വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ന്നത്.ചെറിയ തോതില്‍ മാത്രം കുഴികള്‍ രൂപപ്പെട്ടിരുന്ന റോഡില്‍ പത്ത് ദിവസം മുമ്പാണ് വ്യാപകമായ തോതില്‍ പാച്ച് വര്‍ക്കുകള്‍ നടത്തിയത്.നേരത്തെയുള്ള റോഡില്‍ കുഴികളില്ലാത്ത ഭാഗത്ത് പോലും കരാറുകാരന്‍ കല്ലിട്ട് പുതിയ ടാറൊഴിച്ച് അറ്റകുറ്റപ്പണി നടത്തിയതായി കാണിച്ച് അളവെടുത്തു.എന്നാല്‍ മഴപെയ്തതോടെ പുതുതായിട്ട ടാര്‍ മുഴുവന്‍ ഒലിച്ചുപോയി.ഇതോടെ റോഡിലൂടെ ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് സുഖമായി ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലായി.പകുതി ടാര്‍  പൊളിഞ്ഞു പോവുകയും ബാക്കി ഭാഗം റോഡില്‍ അവശേഷിക്കുകയും ചെയ്തതോടെയാണ് ചെറവാഹനങ്ങളുടെ യാത്ര അപകടത്തിലാക്കിയത്.റോഡിലെ കേട് വരാത്ത ഭാഗങ്ങളില്‍ പോലും മഴക്കാലത്ത് ടാറിംഗ് നടത്തി സര്‍ക്കാര്‍ ഫണ്ട് ദുര്‍വ്യയം ചെയ്തതായാണ് നാട്ടുാര്‍ ആരോപിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *