April 20, 2024

ദുരിതമനുഭവിക്കുന്ന സ്‌റ്റേജ് ‍കലാകാരന്മാര്ക്ക് ഒരു കൈത്താങ്ങ്

0
Img 20210626 Wa0020.jpg
ദുരിതമനുഭവിക്കുന്ന സ്‌റ്റേജ്  ‍കലാകാരന്മാര്ക്ക് ഒരു കൈത്താങ്ങ്

കൊച്ചി: ദുരിതമനുഭവിക്കുന്ന സ്‌റ്റേജ് കലാകാരന്മാരെ സഹായിക്കുന്നതിനായി എന്‍ സി പി ദേശീയ കലാസംസ്‌കൃതി ഒരുക്കുന്ന കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ നിര്‍വഹിച്ചു. ജനങ്ങളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ആസ്വദിപ്പിക്കാനും ആയുസ് മുഴുവന്‍ ചെലവഴിച്ച കലാകാരന്മാര്‍ സമൂഹത്തിന് ഏറെ വിലപ്പെട്ടതാണെന്ന് പി.സി.ചാക്കോ പറഞ്ഞു. അവശകലാകാരന്മാരെന്നല്ല മറിച്ച് മുതിര്‍ന്ന കാലാകാരന്മാര്‍ എന്നാണ് ഇവരെ അഭിസംബോധന ചെയ്യേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക് ധനസഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കലാസംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ മമ്മി സെഞ്ച്വറി പറഞ്ഞു. സുഭാഷ് പുഞ്ചക്കോട്ടില്‍, ബെന്നി മൈലാട്ടൂര്‍, നാസര്‍ കടവില്‍, സെബി ഞാറക്കല്‍, ബെന്നി ചാക്കോ, ഗ്രിസ്സോം കോട്ടമണ്ണില്‍, രാജന്‍ അനശ്വര, വന്ദന ഷാജു, സല്‍ജിത്ത് തലശ്ശേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *