March 28, 2024

ക്വാറിയില്‍ നിന്നും വന്‍തോതില്‍ മണ്ണ് നീക്കുന്നു: ജനങ്ങള്‍ ആശങ്കയില്‍

0
Img 20210626 Wa0022.jpg
ക്വാറിയില്‍ നിന്നും വന്‍തോതില്‍ മണ്ണ് നീക്കുന്നു: ജനങ്ങള്‍ ആശങ്കയില്‍

വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന
വയനാട് ഗ്രാനൈറ്റ് ക്വാറി ഖനന പ്രദേശത്ത് നിന്നും വന്‍ തോതില്‍ മണ്ണ്
നീക്കം ചെയ്യുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. നീക്കം ചെയ്ത
മണ്ണ് ക്വാറി പ്രദേശത്ത് തന്നെ കൂമ്പാരമായി കൂട്ടിയിടുകയും പ്ലാസ്റ്റിക്
കവറുകള്‍ കൊണ്ട് മൂടിയിട്ടിരിക്കുകയുമാണ്. മഴ പെയ്താല്‍ ഈ മണ്ണ് ഒലിച്ചിറങ്ങി സമീപത്തെ കൃഷിയിടത്തിലേക്കും, ജനവാസ കേന്ദ്രത്തിലേക്കും എത്താനുള്ള സാധ്യത ഏറെയാണ്. മഞ്ഞിലേരി ആദിവാസി കോളനി ഉള്‍പ്പെടെ ഇരുപതോളം
വീട്ടുകാര്‍ ആശങ്കയോടെയാണ് ജീവിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് ക്വാറി പ്രദേശത്ത് നിന്നും മണ്ണ് സമീപ ഇടങ്ങളിലേക്ക് ഒലിച്ചിറങ്ങിയിരുന്നു.
എന്നാല്‍ വലിയ തോതിലുള്ള മണ്ണ് ശേഖരം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഖനന
പ്രദേശത്ത് നിന്നും മണ്ണ് നീക്കാന്‍ ചെയ്യാന്‍ പാടില്ലെന്ന നിയമം
ഉണ്ടായിരിക്കെയാണ് തുടര്‍ച്ചയായി നിയമലംഘനം ക്വാറി ഉടമകള്‍ നടത്തുന്നത്. മാസങ്ങളായി പ്രദേശത്ത് ജെ സി ബിയും മറ്റും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന വിവരം മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനെയും സബ് കലക്ടര്‍ ഓഫീസിനെയും അറിയിച്ചിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. കാലവര്‍ഷം ശക്തമായാലുള്ള കെടുതികള്‍ തടയാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി
അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ചെയര്‍മാന്‍ പി കുഞ്ഞമ്മദ്, കെ ദാമോദരകുറുപ്പ്, സലീം ബാവ, സി ഷൈജല്‍, ഷാജി മഞ്ഞിലേരി തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *