May 14, 2026

യുവമോർച്ചയിൽ നിന്നും നേതാക്കളുടെ കൂട്ടരാജി

0
bjp-659696.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവമോർച്ചയിൽ നിന്നും നേതാക്കളുടെ കൂട്ടരാജി 

ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയതിന് പിന്നാലെയാണ് കൂട്ടരാജി
കൽപ്പറ്റ: കല്‍പ്പറ്റയിലും, പുല്‍പ്പള്ളിയിലും യുവമോര്‍ച്ച നേതാക്കളുടെ കൂട്ടരാജി. കല്‍പ്പറ്റ മണ്ഡലം യുവമോര്‍ച്ച ട്രഷറര്‍ അഖില്‍ കൃഷ്ണന്‍, യുവമോര്‍ച്ച പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ വി.കെ എന്നിവരാണ് രാജിവെച്ചത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയതിന് പിന്നാലെയാണ് കൂട്ടരാജി. ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സികെ ജാനുവിന്റെ പ്രചരണാര്‍ത്ഥം യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രചരണജാഥയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നിലവില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നത്. ബിജെപി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികം നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് കയ്യാങ്കളിയില്‍ അടക്കം പ്രശ്‌നം നീങ്ങിയിരുന്നു. ശേഷം യുവമോര്‍ച്ച നേതാക്കളെ പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ വിവിധ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റികളില്‍ നേതാക്കള്‍ രാജിവെക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *