സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവില്ല ; നിയന്ത്രണങ്ങൾ തുടരും


Ad
സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവില്ല ; നിയന്ത്രണങ്ങൾ തുടരും

 സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവില്ല, നിലവിലെ നിയന്ത്രണങ്ങൾ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർഥനയ്ക്ക് ഇളവില്ല. ഇന്നു ചേർന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തുശതമാനത്തിൽ കുറയാത്ത പശ്ചാത്തലത്തിലാണ് ഇളവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്ന കാര്യം ചർച്ച ചെയ്യാനായിരുന്നു ഇന്ന് അവലോകന യോഗം ചേർന്നത്. എന്നാൽ, ടിപിആർ കുറയാത്തതിനാൽ കൂടുതൽ ഇളവുകൾ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. പത്തു ശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഒന്നര മാസത്തോളം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടിപിആർ കുറയാത്തത് കാര്യമായ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *