പിറന്നാളിന് ആരാധകന്റെ മനസുനിറച്ച് മമ്മൂട്ടിയുടെ സര്‍പ്രൈസ്,


Ad
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. നിരവധി പേരാണ് മമ്മൂക്കയോടുളള ഇഷ്ടം തുറന്നുപറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ എത്താറുളളത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ മുന്നിലുളള താരമാണ് മമ്മൂട്ടി. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം മമ്മൂക്ക സജീവമാകാറുണ്ട്. എന്നാല്‍ വലിയ പബ്ലിസിറ്റിയൊന്നും കൊടുക്കാതെയാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യാറുളളത്. ആരാധകര്‍ വരെ മെഗാസ്റ്റാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പലതും അറിയാറില്ല എന്നതാണ് സത്യം.

അതേസമയം ആരാധകര്‍ക്ക് ഇടയ്ക്കിടെ സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കാറുമുണ്ട് മമ്മൂക്ക. ഫാന്‍സിന് മെഗാസ്റ്റാര്‍ നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുളള വാര്‍ത്തകള്‍ മുന്‍പ് പല തവണ വന്നിട്ടുണ്ട്. തന്നെ കാണണമെന്നുളള പലരുടെയും ആഗ്രഹം നിറവേറ്റിയാണ് മെഗാസ്റ്റാര്‍ എത്താറുളളത്.ഇത്തവണ കോഴിക്കോട് സ്വദേശി അശ്വിന് പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭിന്നശേഷിക്കാരനായ അശ്വിനെ വീഡിയോ കോളിലൂടെയാണ് മമ്മൂട്ടി വിളിച്ചത്. ജന്മദിനത്തില്‍ തന്‌റെ ഇഷ്ടതാരത്തെ കാണാനും സംസാരിക്കാനും അശ്വിന് സാധിച്ചു. സാമൂഹിക പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗമാണ് ആരാധകന് മമ്മൂക്ക നല്‍കിയ സര്‍പ്രൈസിന്‌റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *