റോഡരികിലെ തീറ്റപ്പുൽകൃഷി ; പരാതിയുമായി നാട്ടുകാർ


Ad
റോഡരികിലെ തീറ്റപ്പുൽകൃഷി ; പരാതിയുമായി നാട്ടുകാർ 

മാനന്തവാടി: റോഡരിക് കയ്യേറി തീറ്റ പുൽകൃഷി ആരംഭിച്ചതിനെതിരെ
പരാതിയുമായി നാട്ടുകാർ. നഗരസഭയിലെ പാലാക്കുളി – വാളലിൽ – കുഴിനിലം റോഡരികിൽ ചെക്ക്ഡാമിന് സമീപത്തെ പുറമ്പോക്കിലാണ് സ്വകാര്യ വ്യക്തി കയ്യേറി തീറ്റപ്പുൽ കൃഷി ആരംഭിച്ചത്. കൃഷിക്ക് വേണ്ടി റോഡരികിൽ ചാല് കീറിയത് വാഹനങ്ങൾക്ക് കടന്ന് പോകാനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
റോഡരികിൽ തണൽമരങ്ങൾ വച്ച് പിടിപ്പിക്കുക, ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകുക തുടങ്ങിയ പദ്ധതികൾക്കായി നഗരസഭയിൽ
നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണിത്. പ്രശ്നത്തിന് പരിഹാരം
കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്ക് പരാതി നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *